ജീവിത പങ്കാളിയെ കണ്ടെത്താന്‍ ആര്യ നടത്തിയ റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈ അവസാനിച്ചിട്ടും വിവാദങ്ങളിപ്പോഴും കെട്ടടങ്ങുന്നില്ല. റിയാലിറ്റി ഷോ തുടങ്ങിയ സമയത്തു തന്നെ നിരവധി സാമൂഹിക പ്രവര്‍ത്തകരും സ്ത്രീ സംഘടനകളും ഇതിനെതിരെ വന്നിരുന്നു. ഒടുവില്‍ ഫൈനലിലെത്തിയ മൂന്നു പേരില്‍ ആരെയും വിവാഹം കഴിക്കാതെ ആര്യ ഷോ അവസാനിപ്പിച്ചു. ആരെയും വിഷമിപ്പിക്കാന്‍ താല്‍പ്പര്യമില്ലെന്നതാണ് കാരണമായി പറഞ്ഞത്