ജെമിനി ഗണേശനായി താദാന്മ്യം പ്രാപിച്ച ദുല്‍ഖറിന്റെ പുതിയ രൂപത്തിന് വന്‍ സ്വീകാര്യതയാണ് തെന്നിന്ത്യയിലെങ്ങും ലഭിച്ചത്. ഇപ്പോള്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ദുല്‍ഖര്‍ നടത്തിയ പ്രസംഗമാണ് ശ്രദ്ധയമാകുന്നത്. ചിത്രത്തിന്റെ കഥ പറയാന്‍ വന്നപ്പോള്‍ ഇങ്ങനെയൊരു സിനിമ ചെയ്യാന്‍ നിങ്ങളെ കൊണ്ട് സാധിക്കുമോയെന്ന് താന്‍ ചോദിച്ചെന്ന് ദുല്‍ഖര്‍ പറയുന്നു. 'താങ്കളുടെ രണ്ടാമത്തെ ചിത്രം മാത്രമല്ലേയിത്. ഇത്തരത്തിലൊരു വലിയ സിനിമ ചെയ്യാന്‍ താങ്കളെകൊണ്ട് സാധിക്കുമോ?' എന്ന് ചോദിച്ചു. ആത്മവിശ്വാസത്തോടെ സാധിക്കുമെന്നായിരുന്നു നാഗിന്റെ മറുപടിയെന്ന് ദുല്‍ഖര്‍ പറഞ്ഞു
എനിക്ക് ഭാഷ അറിയില്ലെന്ന് ഞാന്‍ പറഞ്ഞു. സാരമില്ല ശരിയാക്കാം എന്നായിരുന്നു മറുപടി. അങ്ങനെ ഞാന്‍ ജെമിനി ഗണേശനായി. ഇപ്പോള്‍ ഈ വേദിയില്‍ നിന്ന് ഞാന്‍ വൈകാരികമായി സംസാരിച്ചാലും കരഞ്ഞാലുമൊക്കെ നാഗി ചിരിക്കും. ഷൂട്ടിങ്ങ് സമയങ്ങളിലും ഇങ്ങനെ തന്നെയായിരുന്നു. ' ദുല്‍ക്കര്‍ പറഞ്ഞു.