ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് പാര്‍വതി. അതോടൊപ്പം തന്നെ വിവാദങ്ങളില്‍ ചെന്ന് ചാടിയ നടിയും പാര്‍വതിയാണ്. പുതിയ ട്രെന്‍ഡുകള്‍ പരീക്ഷിക്കുന്നതിലും പാര്‍വതി മുന്നിലായിരുന്നു
ബാംഗ്ലൂര്‍ ഡെയ്സിലെ ബോയ്ക്കട്ട് ഹെയര്‍ സ്റ്റൈലും ചാര്‍ലിയിലെ വാരികെട്ടി വച്ച തലമുടിയും കട്ടികണ്ണടയും വലിയ മൂക്കുത്തിയുമെല്ലാം ഇന്നും ഫാഷന്‍ ലോകത്ത് നിറസാന്നിധ്യമാണ്. ബാംഗ്ലൂര്‍ ഡേയ്സിലെ പാര്‍വതിയുടെ ബോയ്കട്ട് ഹെയര്‍ സ്റ്റൈലും പിന്നീട് വന്ന വാരികെട്ടി വച്ച തലമുടിയും കട്ടികണ്ണടയും വലിയ മൂക്കുത്തിയുമെല്ലാം പാര്‍വതിയുടെ സ്റ്റൈല്‍ സ്റ്റേറ്റ്മെന്റ്റായി മാറിയിരുന്നു
എന്നാല്‍ ആ ഗെറ്റപ്പ് ഒന്ന് മാറ്റിപിടിച്ചിരിക്കുകയാണ് പാര്‍വതി ഇപ്പോള്‍. ഹോളിവുഡിലൊക്കെ ഏറെ പ്രശസ്തമായ ഷോര്‍ട് അണ്ടര്ക്കട്ടിന്റെ ഒരു വകഭേദമാണ് പാര്‍വതി പരീക്ഷിച്ചിരിക്കുന്നത്. ഈ പുതിയ മേക്കോവര്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ഒപ്പം വ്യത്യസ്തമായ ഹെയര്‍ കളറും നല്‍കിയിട്ടുണ്ട്. പാര്‍വതിയുടെ ഈ പുതിയ ലുക്കും വൈറല്‍ ആയിക്കഴിഞ്ഞു.