കീര്‍ത്തിയുടെയും ദുല്‍ഖറിന്റെയും അഭിനയത്തെ പ്രശംസിച്ച് മോഹന്‍ലാല്‍. ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും ഒന്നിച്ച 'മഹാനടി' എന്ന തെലുങ്ക് ചിത്രത്തിലെ ഇരുവരുടെയും പ്രകടനത്തെ അഭിനന്ദിച്ചാണ് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തത്.
മികച്ച അഭിപ്രായമാണ് മഹാനടിക്ക് കേള്‍ക്കുന്നതെന്നും എന്റെ കുടുംബത്തിലെ അംഗങ്ങളെ പോലെ ഞാന്‍ സ്നേഹിക്കുന്ന ദുല്‍ഖറിനും കീര്‍ത്തിക്കും എല്ലാ ആശംസകളും നേരുന്നുവെന്നും മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചു. എത്രയും വേഗം മഹാനടി താന്‍ കാണുമെന്നും മോഹല്‍ലാല്‍ ട്വിറ്ററിലെഴുതി.