മലയാളത്തിലും തെലുഗിലും കോടികള്‍ കൊയ്ത പ്രേമം
സിനിമ ഹിന്ദിയിലേക്ക്. പ്രേമപരവശനായ നായകന് ജോര്‍ജായി ഹിന്ദിയില്‍ എത്തുന്നത്
അര്ജുന് കപൂറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിഷേക് കപൂറാണ് സംവിധാനം.
അര്‍ജുനോട് പ്രണയവുമായി എത്തുന്ന ഹിന്ദി നടികള്‍ ആരാണെന്നത്
പുറത്തുവിട്ടിട്ടില്ല. മൂന്നു നായികമാരാണ് ഈ സിനിമയിലുള്ളത്.
മലയാളത്തില്‍
സായി പല്ലവി, മഡോണ സെബാസ്റ്റ്യന്‍, അനുപമ പരമേശ്വരന് എന്നിവര്‍ ജോര്‍ജായി തിളങ്ങിയ
നിവിന്‍ നായികമാരായെത്തി. തെലുഗില്‍ നാഗ ചൈതന്യയാണ് നിവിന്റെ റോളിലെത്തിയത്.
ശ്രുതി ഹാസന് മലരിന്റെ വേഷത്തിലെത്തിയപ്പോള്‍ മഡോണയും അനുപമയും മലയാളത്തിലെ
റോളുകള്തന്നെ തെലുഗിലും ചെയ്തു.
അല്‍ഫോണ്‍സ് പുത്രന്റെ ഹിറ്റ് സിനിമായായ
പ്രേമം സിനിമ 2015ലാണ് പുറത്തിറങ്ങിയത്. തെലുഗ് റീമേക്ക് 2016ലും. നിര്‍മാതാവ് ബോണി
കപൂറിന്റെ മകനായ അര്ജുന് 2012ല്‍ ഇഷക്സദേ എന്ന സിനിമയിലൂടെയാണ് താരമാകുന്നത്.