ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന
മമ്മൂട്ടി ചിത്രമാണ് മാമാങ്കം. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അരവിന്ദ്
സ്വാമി എത്തുന്നുവെന്നാണ് പുതിയ വിശേഷം. ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം
10ന് കൊച്ചിയില്‍ ആരംഭിക്കും.
ഇതില്‍ അരവിന്ദ് സ്വാമി ജോയിന്‍ ചെയ്യുമെന്നാണ്
അറിയുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍
പുറത്തുവിട്ടിട്ടില്ല. മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഭാസ്കര്‍ ദ
റാസ്കലിന്റെ തമിഴ് പതിപ്പില്‍ അഭിനയിച്ചതും അരവിന്ദ് സ്വാമിയായിരുന്നു. ഏറെ
നാളിനു ശേഷമാണ് അരവിന്ദ് സ്വാമി മലയാള ചിത്രത്തിലേക്ക് വരുന്നത്.
നവാഗതനായ
സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രാചി ദേശായിയാണ് നായിക.നീരജ് മാധവ്, ക്വീന്‍ ഫെയിം ധ്രുവന് തുടങ്ങിയവരും
ചിത്രത്തിലുണ്ട്. കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിള്ളിയാണ് ചിത്രം
നിര്‍മ്മിക്കുന്നത്. സ്െ്രെതണ സ്വഭാവമുള്ള കഥാപാത്രമടക്കം നാല്
ഗെറ്റപ്പുകളിലാണ് മമ്മൂട്ടി എത്തുക.