ഷിക്കാഗോ: ജൂണ്‍ 21 മുതല്‍ 24 വരെ
ഷിക്കാഗോയില്‍ വെച്ച് നടക്കുന്ന ഫോമാ കണ്‍വെന്‍ഷനോടനുബന്ധിച്ചു നടക്കുന്ന
തെരെഞ്ഞെടുപ്പില്‍ വന്ദന മാളിയേക്കല്‍ വിമന്‍സ് റെപ്രെസെന്ററ്റീവ് ആയി
മത്സരിക്കുന്നു. ഫോമയെന്ന ജനകീയ സംഘടനയിലേക്ക് പുതുതലമുറയെ . പ്രത്യേകിച്ച്
യുവജനങ്ങളെയും , സ്ത്രീകളെയും ആകര്‍ഷിക്കാന്‍ വേണ്ട പ്രവര്‍ത്തനമാണ് തന്റെ
മുഖ്യലക്ഷ്യമെന്ന് വന്ദന പറയുന്നു. ഫോമാ വിമന്‍സ് ഫോറം മുന്‍കൈയെടുത്തു
പുതുതലമുറക്ക് ഗുണകരമായ നേതൃത്വപാട വികസനത്തിന് കളമൊരുക്കാന്‍
പ്രോഗ്രാമുകള്‍ സംഘടിപ്പിക്കും.
ഇല്ലിനോയിസ് മലയാളി അസോസിയേഷന് അംഗമായ വന്ദന സാമൂഹികസാംസ്കാരിക
പ്രവര്‍ത്തനരംഗത്ത് പുതുതലമുറക്ക് ഒരു പ്രചോദനമാണ് . ജീവകാരുണ്യപ്രവര്‍ത്തന
രംഗത്തും ഷിക്കാഗോയില്‍ നിറസാന്നിധ്യമാണ് വന്ദന മാളിയേക്കല്‍.
2016 ല്‍ ഷിക്കാഗോ മലയാളി അസോസിയേഷന് സംഘടിപ്പിച്ച “വനിതാരത്നം2016 ”
മെഗാഷോയുടെ സംഘാടകസമിതി ചെയര്‍പേഴ്സണ്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018
ഷിക്കാഗോ ഫോമാ കുടുംബ കണ്‍വെന്‍ഷനില്‍ വെച്ച് നടക്കുന്ന “മിസ് ഫോമാ
ക്വീന്‍2018 ” ബ്യുട്ടി പേജന്റ് മത്സരത്തിന്റെ സംഘാടകസമിതി ചെയര്‍പേഴ്സണ്‍
ആയി വന്ദനയാണ് ചുമതലയേറ്റെടുത്തിരിക്കുന്നത് . ഏഷ്യാനെറ്റ് ചാനലിലും ,
ഫ്ളവേഴ്സ് ചാനലിലും അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജെയ്സണ്‍ മാളിയേക്കലാണ് തൃശ്ശൂര്‍ സ്വദേശിയായ വന്ദനയുടെ ഭര്‍ത്താവ്. അഥീനയും, ആദിത്യയും ആണ് . മക്കള്‍.