ജൂലൈ അഞ്ചുമുതല്‍ ഏഴുവരെ ഫിലാഡല്‍ഫിയ വാലിഫോര്‍ജ് കണ് വന്ഷന് സെന്ററില്‍ നടക്കുന്ന ഫൊക്കാനയുടെ പതിനെട്ടാമത്അ ന്തര്‍ദേശീയ കണ്വന്ഷന് ചരിത്ര സംഭവം ആയിരിക്കുമെന്ന് ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.കണ്‍വന്‍ഷനായുള്ള ഒരുക്കങ്ങള്‍ എല്ലാം അവസാന ഘട്ടത്തിലെത്തി . അതിഥികള്‍ എല്ലാം എത്തിക്കൊണ്ടിരിക്കുന്നു .മുഖ്യമന്ത്രി എത്തുന്നതോടെ കണ്വന്ഷന് ചരിത്ര നിയോഗമായി മാറും.
ഫൊക്കാനാ 2016-18 കമ്മിറ്റി വ്യക്തമായ പദ്ധതികളോടെയാണ് കണ്വന്ഷന് നടത്തുന്നത് .മാസങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയ ഒരുക്കങ്ങള്‍ എല്ലാം ഏതാണ്ട് അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ഓരോ കാര്യങ്ങള്‍ക്കും അര്‍ത്ഥ ശങ്കയ്ക്കിടയില്ലാതെയാണ് മുന്നോട്ടു പോകുന്നത്. ഫൊക്കാനായുടെ മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ എക്കാലവും ഫൊക്കാനയുടെ ഡ്രീം പ്രോജക്ടായി വരുന്ന ഒരു പദ്ധതി പാര്‍പ്പിടമില്ലാതെ ദുരിതമനുഭവിക്കുന്നവര്‍ക്കു വീടുകള്‍ നിര്‍മ്മിച്ചു നല്കി സഹായിക്കുക എന്നതായിരുന്നു . ഇത്തവണ അതു ഒരു തുടര്‍ പ്രോജക്ടായി കേരളത്തില്‍ ഭവനങ്ങള്‍ ഇല്ലാതെ വിഷമിക്കുന്നവര്‍ക്കു വീടുകള്‍ നിര്‍മ്മിച്ചു നല്കി ,അതു കേരളം മുഴുവന്‍ വ്യാപിപ്പിക്കുക,വരുന്ന അഞ്ചുവര്ഷത്തിനുള്ളിലെങ്കിലും വലിയ ഒരു പദ്ധതിയായി ഉയര്‍ത്തിക്കൊണ്ടു വരിക,കേരളത്തില്‍ വീടില്ലാത്ത ഒരു വ്യക്തിയും ഉണ്ടാകരുത്,എന്ന സങ്കല്പം അമേരിക്കന്‍ മലയാളി പുതു സമൂഹത്തിലും ഉണ്ടാക്കിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ വലിയ ജീവകാരുണ്യ പദ്ധതിക്ക് തുടക്കമിട്ടത്. ഈ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വലിയ വിജയമായി മാറിയതില്‍ സന്തോഷിക്കുന്നു .
വികസനം കടന്നുചെന്നിട്ടില്ലാത്ത മലയോര മേഖലയില്‍ വിദ്യാഭ്യാസ രംഗത്തും ഫൊക്കാനാ സഹായവുമായി എത്തിച്ചു.കോതമംഗലത്ത് സര്‍ക്കാര്‍ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ കംപ്യുട്ടര്‍ വല്‍ ക്കരണത്തിനു ഫൊക്കാനാ തുടക്കമിട്ടു .അട്ടപ്പാടി ആദിവാസി കോളനൈയില് ആരോഗ്യ സഹായം എത്തിച്ചു.അതും തുടര്‍ പ്രോജക്ടാണ്.ഇങ്ങനെ കേരളത്തിലെ ആശരണരായ,ആലംബഹീനരായ ജനവിഭാഗങ്ങള്‍ക്ക് കൈത്തങ്ങായ വര്‍ഷങ്ങള്‍ ആയിരുന്നു കടന്നു പോയത് .
ഈ ശുഭവളയില് ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കേണ്ടതു ഓരോ അമേരിക്കന്‍ മലയാളിയുടെയും കര്‍ത്തവ്യം ആണന്നു വിശ്വസിക്കുന്നു.അതുകൊണ്ടു ജൂലൈ അഞ്ചു മുതല്‍ എട്ടുവരെ ഫിലാഡല്‍ഫിയ വാലിഫോര്‍ജ് കണ്വന്ഷന് സെന്ററില്‍ നടക്കുന്ന റിസോര്‍ട്ടില്‍ നടക്കുന്ന ഫൊക്കാനയുടെ പതിനെട്ടാമത് അന്തര്‍ദേശീയ സമ്മേളനത്തില്‍ എല്ലാ അമേരിക്കന്‍ മലയാളി സുഹൃത്തുക്കളും ഞങ്ങളുടെ അതിഥിയായി എത്തണമെന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു.