ഫൊക്കാന കണ്വന്ഷനുകളുടെ മുഖ്യ ആകര്‍ഷണമാണ് കലാപരിപാടികള്‍ .കലാപരിപാടികള്‍ മിഴിവാര്‍ന്ന രീതിയിലും,പ്രശസ്തരെ അണിനിരത്തിയും കാണികള്‍ക്ക് വിരസത ഉണ്ടാവാത്ത രീതിയിലുമാണ് അവ സംഘടിപ്പിക്കപ്പെടുന്നത്. ഇത്തവണയും അതിന് മാറ്റമൊന്നുമില്ല. കലാരംഗത്ത് പ്രശസ്തരായ ഒരു സംഘം കേരളം കണ്വന്ഷന് മിഴിവേകാന്‍ അണിയറയില്‍ ഒരുങ്ങുന്നു .കേരള കണ്‍വന്‍ഷനില്‍ ജനുവരി മുപ്പതിന് സമാപന സമ്മേളനത്തിന് ശേഷം പ്രശസ്ത ഗായകരായ കല്ലറ ഗോപന്, വൈക്കം വിജയ ലക്ഷ്മി ,തുടങ്ങിയവരുടെ നേതൃത്വത്തില്‍ മെഗാ ഷോ അരങ്ങേറും .ഫൊക്കാന പൂമരം 2019 എന്ന പേരില്‍ അവതരിപ്പിക്കുന്ന പ്രോഗ്രാമില്‍ വിവിധ രംഗംങ്ങളില്‍ ശോഭിക്കുന്ന കലാകാന്മാരുടെ ഒരു സംഘം പാട്ടും നൃത്തവും, ഫ്യുഷനും, കോമഡിയുമൊക്കെയായി കണ്‍വന്‍ഷനെ മനോഹരമാക്കും .അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതയായ വൈക്കം വിജയലക്ഷ്മിയുടെ നേതൃത്വത്തില്‍ പൂമരം എന്ന ഷോ അമേരിക്കയിലുടനീളം അവതരിപ്പിച്ചുരുന്നു .നിറഞ്ഞ സദസില്‍ അവതരിപ്പിക്കപ്പെട്ട പൂമരത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ഫൊക്കാന പ്രസിഡന്റ് മാധവന് നായര്‍, കണ്വെന്ഷന് ചെയര്മാന് ജോര്‍ജി വര്‍ഗീസ്,കണ്വന്ഷന് പേട്രണ്‍ പോള്‍ കറുകപ്പിള്ളില്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ രഞ്ജിത് പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള പ്രോഗ്രാം കമ്മിറ്റിയാണ് പരിപാടികളുടെ ചുക്കാന്‍ പിടിക്കുന്നത്.