സാന്‍ജോസ്: സാന്‍ജോസ് സെന്റ് മേരീസ് കാത്തലിക് ഫൊറോനാ ചര്‍ച്ചില്‍ തിരുനാളിനു കൊടിയേറി. ഫാ. സജി പിണര്‍കയില്‍ കൊടിയേറ്റി.
ഫാ. ഡോ. ബിബി തറയില്‍, ഫാ. ഏബ്രഹാം കളരിക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പ്രസുദേന്തി ബേബി അരീച്ചിറയില്‍, കൈക്കാരന്മാര്, പബ്ലിസിറ്റി കണ്‍വീനര്‍ വിവിന് ഓണശേരില്‍ എന്നിവരും നിരവധി വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു.