കാന്‍ബറ: ഓസ്ട്രേലിയയുടെ തലസ്ഥാന നഗരമായ കാന്‍ബറയില്‍ പ്രവര്‍ത്തിക്കുന്ന ഏക മലയാളി സംഘടനയായ കാന്‍ബറ മലയാളി അസോസിയേഷനു (സിഎംഎ) പുതിയ നേതൃത്വം.
20192020 പ്രവര്‍ത്തന വര്‍ഷത്തെ പുതിയ ഭാരവാഹികളായി റോഷന് മേനോന് (പ്രസിഡന്റ്), ഷിജി ടൈറ്റസ് (വൈസ് പ്രസിഡന്റ്), പി.എന്‍. അജ്മല്‍ (സെക്രട്ടറി), ഡെല്ഫിന് എല്‍ദോ (ജോയിന്റ് സെക്രട്ടറി), വിനോദ് കുമാര്‍ (ട്രഷറര്‍), റെജി ആന്റണി (ജോയിന്റ് ട്രഷറര്‍), തോമസ് ആന്‍ഡ്രൂ (പിആര്‍ഒ), ജോജോ മാത്യു (എംവിവി പ്രിന്‍സിപ്പല്‍) എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അനീഷ് കാവാലം, അരുണ്‍ നായര്‍, ഡിജോ അഗസ്റ്റിന്, എല്‍ദോ പൗലോസ്, കാര്‍ത്തിക് കേശവന്, മഹേഷ് കുമാര്‍, നീലു വിനോദ്, സന്തോഷ് സ്കറിയ, ഷാജു രവി, തോമസ് ടി.ജോണ്‍ എന്നിവരെയും തെരഞ്ഞെടുത്തു.
മോസണ് തമിഴ് സീനിയര്‍ സിറ്റിസണ്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജെറി വില്യംസ് റിട്ടേര്‍ണിംഗ് ഓഫീസറായിരുന്നു.
റിപ്പോര്‍ട്ട്: ജോമി പുലവേലില്‍