യുവ അഭിഭാഷക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബ്ലേഡ് സംഘ നേതാവ് അറസ്റ്റില്‍
Published on 16 December, 2019
കണ്ണൂര്‍: യുവ അഭിഭാഷക ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ടു ചക്കരക്കല്ല് ചെമ്പിലോട് സ്വദേശി ഷനോജിനെ(30) പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി ബാറിലെ അഭിഭാഷക പ്രിയ രാജീവനെ(38) നവംബര്‍ 13 നാണു കടമ്പൂരിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭീമമായ കടബാധ്യതയാണു പ്രിയയുടെ ആത്മഹത്യയ്ക്കു കാരണമെന്നു തെളിഞ്ഞിരുന്നു.
തുടര്‍ന്നു ബന്ധുക്കളും ലോയേര്‍സ് യൂണിയനും പ്രിയയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനെത്തുടര്‍ന്നു കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നിര്‍ദേശത്തില്‍ എടക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചത്. സ്ഥലത്തിന്റെ രേഖകള്‍ നല്കി ഷനോജില് നിന്ന് ആറു ലക്ഷത്തോളം രൂപയാണു പ്രിയ വാങ്ങിയതെന്നു പൊലീസ് പറഞ്ഞു.
പലപ്പോഴായി പണം തിരികെ നല്‍കിയിരുന്നെങ്കിലും മുതലും പലിശയുമടക്കം ഭീമമായ തുക നല്‍കണമെന്നു ഷനോജിന്റെ നേതൃത്വത്തിലുള്ള ബ്ലേഡ് സംഘം പ്രിയയെ ഭീഷണിപ്പെടുത്തിയിരുന്നു. ഫോണിലൂടെയും വീട്ടിലെത്തിയും ഭീഷണികള്‍ തുടര്‍ന്നപ്പോഴാണു മനംനൊന്തു പ്രിയ ആത്മഹത്യ ചെയ്തതെന്നു പൊലീസ് പറയുന്നു. ഷനോജിന്റെ വീട്ടിലും ബ്ലേഡ് സ്ഥാപനങ്ങളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. പ്രിയ നല്കിയ രേഖകള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല