ബ്രസല്‍സ്: ബ്രെക്സിറ്റ് സംബന്ധിച്ച് തുടരുന്ന അനിശ്ചിതാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യന്‍ കമ്മിഷന് മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയന്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പദ്ധതി അനുസരിച്ച് ജനുവരി 31നാണ് ബ്രെക്സിറ്റ് നടപ്പാകേണ്ടത്. അതിനുള്ള കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഡിസംബര്‍ 31 നുള്ളില്‍ പൂര്‍ത്തിയാകുകയും വേണം.
യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ധാരണയാകുന്നില്ലെങ്കില്‍ കരാറില്ലാത്ത ബ്രെക്സിറ്റ് മാത്രമാണ് നിലവിലുള്ള സാഹചര്യത്തില്‍ മുന്നിലുള്ള സാധ്യത. ഇതാണ് ഉര്സുലയുടെ ആശങ്കയ്ക്ക് അടിസ്ഥാനം.
ചുരുങ്ങിയ സമയം മാത്രമാണ് മുന്നിലുള്ളതെന്നും ഇത് ആശങ്കയ്ക്കു ആക്കം കൂട്ടുന്നതാണെന്നും ഉര്‍സുല പറയുന്നു.
റിപ്പോര്‍ട്ട്:ജോസ് കുന്പിളുവേലില്‍