ഗില്‍ഡ്ഫോര്‍ഡ് : ഗില്‍ഡ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങള്‍, കലാവിരുന്നുകളുടെ മികവാര്‍ന്ന അവതരണം കൊണ്ട് കാണികള്‍ക്ക് മധുരമുളള അനുഭവമായി. 2020 ജനുവരി 4ന് ആയിരുന്നു പരിപാടി.
ജിഎംഎ പ്രസിഡന്റ് പോള്‍ ജെയിംസിന്റെ അധ്യക്ഷതയില്‍ ഉച്ചകഴിഞ്ഞു 3.30 ന് നടന്ന ഉദ്ഘാടന ചടങ്ങില്‍ യുക്മ നാഷണല്‍ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, സെന്റ് ജോസഫ് സ്കൂള്‍ ഹെഡ്ടീച്ചര് ടോം കോളിന്‍സ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നിലവിളക്ക് കൊളുത്തല്‍ യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, സെന്റ് ജോസഫ് സ്കൂള്‍ ഹെഡ് ടീച്ചര്‍ ടോം കോളിന്‍സ്, റോയല്‍ സറെ ഹോസ്പിറ്റല്‍ ഡിവിഷണല്‍ ഹെഡ്മാരായ (നഴ്സിംഗ്) ജൂലി ബര്‍ജസ്, ഉമേഷ് ചീരശേരി, ജിഎംഎ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രിയങ്കാ വിനോദ് നന്ദി പറഞ്ഞു, തുടര്‍ന്ന് വിശിഷ്ടാതിഥികള്‍ ചേര്‍ന്ന് കേക്ക് മുറിച്ചു,
വൈകുന്നേരം നാലോടെ ആരംഭിച്ച നേറ്റിവിറ്റി ഷോ, ജിഎംഎയുടെ കുട്ടികളുടെ മികവുറ്റ അവതരണം കൊണ്ട് കാണികളുടെ മനം കുളിര്‍പ്പിക്കുന്ന വിസ്മയ കാഴ്ചയായി, പിന്നീട് അങ്ങോട്ട് ആട്ടവും, സ്കിറ്റ് കളും, പാട്ടുമായി ആഘോഷത്തിന്റെ മണിക്കൂറുകള്‍, വൈകിട്ട് ആറിനുതന്നെ വിഭവ സമൃദ്ധമായ ഡിന്നര്‍ കൊടുക്കുവാന്‍ കഴിഞ്ഞത് ജിഎംഎയുടെ സംഘടനാ മികവിന്റെ മറ്റൊരു കാഴ്ചയായി, തുടര്‍ന്നും നടന്ന കലാ പരിപാടികള്‍ രാത്രി 9 മണിയോടെ അവസാനിച്ചു.