ഗവര്‍ണറുടേത് രാജാവിനെക്കാള്‍ വലിയ രാജഭക്തി : ഉമ്മന്‍ചാണ്ടി
Published on 21 January, 2020
തിരുവനന്തപുരം : രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ് ഗവര്‍ണര്‍ കാണിക്കുന്നതെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അമിത്ഷാ– മോദി സംഘത്തെ തൃപ്തിപ്പെടുത്താനായി ഗവര്‍ണര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ സ്വതന്ത്ര കര്‍ഷക സംഘം രാജ്ഭവനു മുന്നില്‍ നടത്തിയ രാപകല്‍ സത്യഗ്രഹത്തില്‍ പ്രസംഗിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി
സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ കേസു കൊടുത്തതിനു ഗവര്‍ണറുടെ അനുമതി വേണ്ട. എന്നാല്‍ ഇക്കാര്യം ഗവര്‍ണറെ അറിയിക്കണം. ഒരു ദിവസം താമസിച്ചു എന്നത് വലിയ പ്രശ്നമല്ല. ഗവര്‍ണര്‍ ചോദിച്ചു വാങ്ങിയതാണ് പ്രതിഷേധം. പൗരത്വ നിയമത്തില്‍ അഭിപ്രായം പറയാന്‍ പാടില്ലെന്ന് ആര്‍ക്കും പറയാനാവില്ല. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് അനുവദിച്ച അവകാശമാണിത്. അത് പാടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞാലും ആവര്‍ത്തിക്കും. സമരം ചെയ്താലും നിയമം നടപ്പിലാക്കുമെന്ന അമിത്ഷായുടെ വാക്കുകള്‍ ഏകാധിപതിയുടെതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല