ന്യൂഹാംപ്ഷെയര്‍: ഫെബ്രു 11 നു അമേരിക്കന്‍ ഡമോക്രാറ്റിക് പ്രൈമറി തെരഞ്ഞെടുപ്പു നടന്ന രണ്ടാമത് സംസ്ഥാനമായ ന്യൂഹാംപ്ഷെയറില്‍ ഫലം പുറത്തുവന്നപ്പോള്‍ ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥികളില്‍ മുന്‍നിര നേതാവും വെര്‍മോണ്ടിൽ നിന്നുള്ള സെനറ്ററുമായ ബെര്‍ണി സാന്റേഴ്സിനു വിജയം.
ന്യൂഹാംപ്ഷെയറില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് 276385 റെജിസ്ട്രേഡ് അംഗങ്ങളാണുള്ളത്. രണ്ടാം സ്ഥാനം പീറ്റ ബട്ടിംഗും മൂന്നാം സ്ഥാനം എമി ക്ളോബുഷറും നേടി.
ന്യൂഹാംപ്ഷെയര്‍ െ്രെപമറിയില്‍ എലിസബത് വാറന്‍ നാലാം സ്ഥാനത്തുഎത്തിയപ്പോള് മുന്‍ വൈസ് പ്രസിഡന്റ് ജൊ ബൈഡനു അഞ്ചാം സ്ഥാനം കൊണ്ട് തൃ പ്തിപ്പെടെന്റി വന്നു . അയോവയില്‍ ജൊ ബൈഡന് നാലാം സ്ഥാനത്തേയ്ക്ക പിന്തള്ളപ്പെട്ടിരുന്നു.
2016 ല്‍ ബെര്‍ണി സാന്റേഴ്സും ഹില്ലരി ക്ലിന്റണും ന്യൂഹാംപ്ഷെയര്‍ െ്രെപമറിയില്‍ ഏറ്റുമുട്ടിയപ്പോള്‍ വോട്ടര്‍മാര്‍ പിന്തുണച്ചത് ബെര്‍ണിയെ ആയിരുന്നു. 22 പോയിന്റുകള്‍ക്കാണ് ബെര്‍ണി ഹില്ലരിയെ പരാജയപ്പെടുത്തിയത്.
രണ്ടു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോള്‍ ട്രമ്പിനു മുഖ്യ എതിരാളിയാകുമെന്നു കരുതിയിരുന്ന ജൊ ബൈഡന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണെന്ന് വേണം കരുതാന്‍ .