ദില്ലി: നിര്‍ഭയ പ്രതികള്‍ക്ക് കുടുംബാംഗങ്ങളെ കാണാന്‍ അവസരം നല്‍കുമെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍. അക്ഷയ്, വിനയ് ശര്‍മ്മ എന്നിവര്‍ക്ക് എപ്പോള്‍ ബന്ധുക്കളെ കാണണമെന്ന് അറിയിക്കാന്‍ നിര്‍ദേശം നല്കി.
അതേ സമയം മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സ ആവശ്യപ്പെട്ട് നിര്‍ഭയ കേസിലെ കുറ്റവാളി വിനയ് ശര്‍മ്മ നല്കിയ ഹര്‍ജിയില്‍ തീഹാര്‍ ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ട് ദില്ലി പട്യാല ഹൗസ്കോടതി ഇന്ന് പരിശോധിക്കും.
വിനയ് ശര്‍മ ഗുരുതര മാനസിക പ്രശ്നം അനുഭവിക്കുന്നതായും സ്വന്തം കുടുംബാംഗങ്ങളെ പോലും തിരിച്ചറിയുന്നില്ലെന്നും അഭിഭാഷകനായ എപി സിംഗ് കോടതിയെ അറിയിച്ചിരുന്നു.
വിനയ് ശര്‍മയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്നാണ് തിഹാര്‍ ജയില്‍ അധികൃതര്‍ കഴിഞ്ഞ ചൊവ്വാഴ്ച കോടതിയെ അറിയിച്ചത്. ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് ഇന്ന് നല്‍കും. ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാന്‍ ഓരോകാരണങ്ങള്‍ പറഞ്ഞ് ഹര്‍ജി നല്‍കുകയാണെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടുന്നു.