പൃഥ്വിരാജും ബിജു മേനോനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. ചിത്രം റിലീസായി ആഴ്ചകള്‍ പിന്നിടുമ്പോള്‍ ഇവരുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള സംഘട്ടനരംഗം വൈറലാവുകയാണ്. ക്ലൈമാക്സ് സീനില്‍ ചെളിക്കുണ്ടില്‍ വെച്ചുള്ള സംഘട്ടന രംഗമാണ് വീഡിയോയിലുള്ളത്. ഇതിന്റെ ലൊക്കേഷനില്‍ നിന്ന് മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പൃഥ്വിരാജും ഈ ദൃശ്യം പങ്കുവച്ചു.