ഹെലനു ശേഷം അന്ന ബെന്‍ പ്രധാന വേഷത്തിലെത്തുന്ന കപ്പേളയിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. 'കണ്ണില്‍ വിടരും രാത്താരങ്ങള്‍ നീയേ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷും ശ്വേത മോഹനും ചേര്‍ന്നാണ്. വിഷ്ണു ശോഭനയുടെ വരികള്‍ക്ക് സുഷിന് ശ്യാമാണ് ഈണം നല്‍കിയിരിക്കുന്നത്.
ദേശീയ പുരസ്കാര ജേതാവായ മുഹമ്മദ് മുസ്തഫയാണ് ചിത്രത്തിന്റെ സംവിധായകന്. റോഷന് മാത്യുവാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ശ്രീനാഥ് ഭാസിയാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രം. നില്‍ജ, നിഷാ സാരംഗ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം.
ലൂക്ക, വരത്തന് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അനീസ് നാടോടി ആണ് കലാസംവിധാനം. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് ചിത്രം നിര്‍മിക്കുന്നത്.