ഫോമയുടെ 2020- 22 കാലഘട്ടത്തിലെ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി പോള്‍ ജോണ്‍ (റോഷ ന്) മത്സരിക്കു ന്നു.
ഫോമായുടെ ഉത്ഭവം മുതല്‍ സംഘടനയില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ച്ചവെച്ച് തന്റെ മികവുറ്റ നേതൃത്വ പാടവം കൊണ്ട് ഏറെ ജനപ്രീതി നേടിയ സംഘാടക നാണ് പോള്‍ ജോണ്‍ .
ഫോമായുടെ രൂപീകരണത്തിന് ശേഷം ആദ്യമായി ജോണ്‍ ടൈറ്റ സിന്റെ നേ തൃത്വത്തില്‍ നടന്ന ലാസ് വെഗാസ് കണ്‍വെന്‍ഷന്റെ ജനറല്‍ കണ്‍വീനറായിരുന്നു പോള്‍ ജോണ്‍ . തന്റെ സംഘാടക വൈഭവം കൊണ്ട് ഈ കണ്വെന്ഷന് ഒരു വമ്പിച്ച വിജയമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു .
സാംസ്കാരിക സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഒന്നാം സ്ഥാനത്ത് തന്നെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഫോമാ. ഫോമായുടെ മാനവസ്നേഹത്തിന്റെ പ്രതീകമായ കേരള ഭവന പദ്ധതി, ജനപ്രീതിനേടിയ അമേരിക്കന്‍ യൂത്ത് ഫെസ്റ്റിവല്‍ എന്നിവയുടെ സാരഥിയായിരുന്നു പോള്‍ ജോണ്‍ .
ഫോമായുടെ , വെസ്റ്റേണ്‍ റീജിയന് ചെയര്മാന് , വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ ഏറെ പ്രശംസനീയമായ സേവനം സംഘടനയില്‍ കാഴ്ചവെച്ചിട്ടുണ്ട് . കേരള അസോസിയേഷന് വാഷിംഗ്ടണ്‍ , സിയാറ്റല്‍ ന്റെ ട്രഷറര്‍, പ്രസിഡണ്ട് എന്നെ സ്ഥാനങ്ങളിലിരുന്ന് സംഘടനയെ ശക്തമായി മുന്നോട്ടു നയിച്ച പോള്‍ ജോണ്‍ സിയാറ്റല്‍ എക്യൂമിനിക്കല്‍ പ്രസ്ഥാനത്തിന്റെ സംഘാടകന്‍ കൂടിയാണ് . കൂടാതെ ജനനന്മ ലക്ഷ്യമാക്കിയുള്ള ചാരിറ്റി പ്രവര്‍ത്തങ്ങളും വ്യക്തി പരമായി ചെയ്യുന്നു . സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതി പ്പി ച്ച സമര്‍ത്ഥനായ നേതാവാണ് അദ്ദേഹം . പോള്‍ ജോണിന്റെ അക്കൗണ്ടിംഗ് ധനകാര്യ മേഖലയില്‍ ഇരുപത്തിയഞ്ച് വര്‍ഷമായുള്ള പ്രവര്‍ത്തി പരിചയം തീര്‍ച്ചയായും ഫോമാ നേതൃത്വ നിരയ്ക്ക് ഒരു വലിയ മുതല്‍ക്കൂട്ടാവും എന്നതില്‍ യാതൊരു സംശയവുമില്ല .
മുന്‍ വര്‍ഷങ്ങളില്‍ സ്ഥാനാര്‍ത്ഥിയായി തന്റെ പേര് ഉയര്‍ന്നുവന്നെങ്കിലും മറ്റുള്ളവര്‍ക്കു വേണ്ടി സ്വയം വഴിമാറുകയായിരുന്നു. അങ്ങിനെ 2020ല്‍ ഡാളസില്‍ നടക്കുന്ന കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള തിരഞ്ഞെടുപ്പിലേക്ക് തന്റെ പേര് വീണ്ടും നിര്‍ദ്ദേശിക്കപ്പെട്ടപ്പോള്‍ മറ്റുള്ളവരുടെ ആഗ്രഹ പ്രകാരം സ്വമനസ്സാലെ താന്‍ മത്സര രംഗത്തേക്കിറങ്ങുകയാണെന്ന് പോള്‍ ജോണ്‍ പറഞ്ഞു.
പൊതു ജനസേവനത്തിന്റെ പാതയിലുള്ള തന്റെ ഈ ആത്മാര്‍ത്ഥ പ്രയാണത്തിന് അമേരിക്കയിലെ മുഴുവന്‍ ഫോമാ കുടുംബങ്ങളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് പോള്‍ ജോണ്‍ അഭ്യര്‍ത്ഥിച്ചു .