തന്റെ മുപ്പത്തിമൂന്നാം ജന്മദിനത്തില് പൂജ നടത്തി കങ്കണ റണൗട്ട്. മണാലിയിലെ വീട്ടില്‍ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം പൂജ നടത്തുന്ന കങ്കണയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ആശംസകള്‍ക്ക് പകരം വിമര്‍ശനങ്ങളാണ് കങ്കണയുടെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.
കോവിഡ് 19 ലോകം മുഴുവന്‍ പടരുന്ന സാഹചര്യത്തില്‍ പൂജ നടത്തിയത് ശരിയായില്ല എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കൊറോണ കാലത്ത് കുറച്ച് അകലം പാലിച്ച് നില്ക്കൂ എന്നാണ് ഒരു ആരാധകന്റെ കമന്റ്. സാമൂഹിക അകലം ഒന്നും പാലിക്കുന്നില്ലേ എന്നും ആരാധകര്‍ ചോദിക്കുന്നു.
കങ്കണ അച്ഛനും അമ്മക്കും ഒപ്പം ഇരിക്കുന്നതും, കുട്ടികള്‍ക്കൊപ്പവും മറ്റ് അതിഥികള്‍ക്കൊപ്പവും നില്ക്കുന്ന ചിത്രങ്ങളാണ് കങ്കണ പങ്കുവച്ചിരിക്കുന്നത്. കന്യകാ പൂജ നടത്തിയതായും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. തിങ്കളാഴ്ച ആയിരുന്നു താരത്തിന്റെ ജന്മദിനം.