റിയാദ്: റിയാദിലുള്ള റൂമില്‍ കൂട്ടുകാരോടൊപ്പം ചായ കുടിച്ചു കൊണ്ടിരിക്കെ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. റിയാദിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ തൃശൂര്‍ ചേലക്കര കിള്ളിമംഗലം സ്വദേശി പുലാശേരി അനീഷ് (34) ആണ് ഞായറാഴ്ച രാത്രി ശുമേസിയിലുള്ള റൂമില്‍ മരിച്ചത്.
രാത്രിയില്‍ മുറിയില്‍ കൂട്ടുകാരോടൊപ്പം ചായ കുടിച്ചുകൊണ്ടിരിക്കുേമ്പാഴാണ് ഹൃദയാഘാതമുണ്ടായതെന്ന് കൂടെ താമസിക്കുന്ന സുഹൃത്തുക്കള്‍ പറഞ്ഞു. സുഹൃത്തുക്കള്‍ ഭക്ഷണം കഴിക്കാനായി വിളിച്ചപ്പോഴാണ് കൂടെയുള്ളവര്‍ മരണപ്പെട്ടത് അറിയുന്നത്. അഞ്ചുവര്‍ഷമായി റിയാദിലുള്ള അനീഷ് സുഹൃത്തുക്കളോടൊപ്പം ശുമൈസിയിലാണ് താമസിച്ചിരുന്നത്. ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടു പോകാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.
രാധാകൃഷ്ണന്, പുഷ്പ ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. അനീഷ്. ഭാര്യ: രേഖ. മൂന്ന് വയസായ ഒരു ആണ്‍കുട്ടിയുണ്ട്.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍