കോഴിക്കോട് ; മദ്യം ലഭിക്കാതായതോടെ ഇന്ന് മാത്രം 3 പേരാണ് ആത്മഹത്യ ചെയ്തത്. ഇപ്പോള്‍ കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവ് മാനസികവിഭ്രാന്തിയിലായി രാത്രി കറങ്ങിനടക്കുകയും പറമ്ബില്‍ കുഴിയെടുക്കുകയും ചെയ്തു. പൊലീസെത്തിയാണ് ഇയാളെ വീട്ടിലെത്തിച്ചത്.
ചൊവ്വാഴ്ച ബവ്റിജസ് ഔട്ട്ലെറ്റുകള് അടച്ചതോടെ മദ്യംലഭിക്കാതെയായി. ഇതോടെ രാത്രി മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവ് വീട്ടില്‍നിന്ന് ഇറങ്ങി നടക്കുകയായിരുന്നുവെന്നും തുടര്‍ന്ന് ഇന്നലെ രാവിലെ മാങ്കാവ് കല്പക തിയറ്ററിനടുത്തുള്ള വീട്ടില്‍ ഒരു കുട്ടി മരിച്ചുകിടക്കുയാണെന്നു പറഞ്ഞ് പറമ്ബില്‍ കുഴിയെടുക്കാന്‍ തുടങ്ങുകയായിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു.
ഇത് കണ്ട പ്രദേശവാസികള്‍ പൊലീസ് കണ്ട്രോള് റൂമില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് കസബ പൊലീസ് സ്ഥലത്തെത്തുകയും മദ്യം ലഭിക്കാത്തതിനാലുള്ള മാനസികവിഭ്രാന്തിയാണെന്നു പരിശോധനയില്‍ കണ്ടെത്തുകയും ശേഷം മരുന്നുകള്‍ നല്കി യുവാവിനെ വീട്ടിലെത്തിക്കുകയായിരുന്നു.