Image

ഭക്ഷണം കിട്ടിയില്ലെന്ന് അതിഥി തൊഴിലാളികള്‍;പരാതി വ്യാജമെന്ന് ജനമൈത്രി പോലീസ് കണ്ടെത്തി

Published on 01 April, 2020
ഭക്ഷണം കിട്ടിയില്ലെന്ന് അതിഥി തൊഴിലാളികള്‍;പരാതി വ്യാജമെന്ന്  ജനമൈത്രി പോലീസ് കണ്ടെത്തി



കോഴിക്കോട്: ലോക്ക് ഡൗണിനിടെ ഭക്ഷണം കിട്ടിയില്ലെന്ന് കോഴിക്കോട് ടൗണ്‍ ജനമൈത്രി പോലീസിനെ അറിയിച്ച് അതിഥി തൊഴിലാളികള്‍. വലിയങ്ങാടിയിലെ സ്വകാര്യ കെട്ടിത്തില്‍ താമസിക്കുന്നവരാണ് പോലീസിനെ ഇക്കാര്യം അറിയിച്ചത്.  ഇതോടെ പോലീസ് സംഘവും കോര്‍പ്പറേഷനിലെ ഹെല്‍ത്ത് വിഭാഗവും അവരെ അന്വേഷിച്ചിറങ്ങി. 

അതിഥി  തൊഴിലാളികളുടെ താമസ സ്ഥലത്തെത്തിയ സംഘം അവര്‍ ചിക്കന്‍ അടക്കമുള്ള വിഭവങ്ങള്‍ കഴിക്കുന്നതാണ് കണ്ടതെന്ന് പോലീസ് പറയുന്നു. കെട്ടിടത്തിന്റെ  ഉടമ ഇവര്‍ക്ക് 90 കിലോ അരി നല്‍കിയിട്ടുണ്ടെന്നും കണ്ടെത്തി.  

ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍ ടി. സുനിതയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്ഷണം കിട്ടിയില്ലെന്ന് അറിയിച്ച അതിഥി തൊഴിലാളികളെ തേടി ഇറങ്ങിയത്. പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെ പോലീസ് അവര്‍ക്ക് ഇത്തരത്തില്‍ പെരുമാറരുതെന്ന താക്കീത് നല്‍കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക