കുവൈറ്റ് സിറ്റി : രാജ്യത്ത് ഞായറാഴ്ച മുതല്‍ ആരംഭിക്കുന്ന സമ്പൂര്‍ണ ലോക്ക് ഡൗണ്‍ കാലയളവില്‍ കോ ഓപ്പറേറ്റീവ് സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
www.moci.shop എന്ന വെബ്സൈറ്റ് വഴി ഉപഭോക്താക്കള്‍ക്ക് അപ്പോയിന്റ്മെന്റുകള്‍ ബുക്ക് ചെയ്യുവാനും പൊതുജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ ലഭ്യമാണെന്നും വിപണികളിലേക്ക് ആവശ്യമായ ചരക്കുകള്‍ വിതരണം ചെയ്യുന്നുണ്ടെന്നും ഷോപ്പിംഗിനായി പ്രീ-ബുക്കിംഗ് അപ്പോയിന്റ്മെന്റുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ളത് സംഘടിതമായി വാങ്ങാന്‍ കഴിയുമെന്നും അല്‍ സയ്യാര്‍ പറഞ്ഞു.
രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും എല്ലാ ആവശ്യങ്ങളും സുഖമായി നിറവേറ്റുന്നതിന് സഹകരണ സംഘങ്ങള്‍ പൂര്‍ണമായും തയാറാണെന്നും അല്‍ സയ്യാര്‍ പറഞ്ഞു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍