കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ധര്‍മ്മടം സ്വദേശിനി ആസിയ (62) ആണ് മരിച്ചത്. പക്ഷാഘാതത്തേ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ മാസം 20 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
ആസിയയുടെ ഭര്‍ത്താവ് മീന്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നയാളാണ്. ആസിയയ്ക്ക് രോഗം സ്ഥിരീകരിച്ച് മൂന്നു ദിവസം കഴിഞ്ഞ് ഭര്‍ത്താവിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഭര്‍ത്താവിനാണ് ആദ്യം രോഗം പിടിപെട്ടതെന്നും പ്രകടമായ ലക്ഷണങ്ങളില്ലാത്തതിനാല്‍ തിരിച്ചറിയാന്‍ കഴിയാത്തതാണെന്നും കരുതുന്നു. ഇവരുടെ കൊച്ചുമക്കള്‍ അടക്കം കുടുംബത്തിലെ എട്ടു പേര്‍ക്ക് രോഗം ബാധിച്ചുവെന്നാണ് സൂചന.
ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം ആറായി.