കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവാണെന്ന് അറിയിച്ചു കൊണ്ട് നടന് പൃഥ്വിരാജ്. സമൂഹമാധ്യമത്തിലൂടെയാണ് താരം ഈ സന്തോഷ വാര്‍ത്ത പങ്കു വച്ചത്. ബ്ളസ്സി സംവിധാനം ചെയ്യുന്ന ആട് ജീവിതം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ജോര്ദ്ദാനിലായിരുന്ന പൃഥ്വിയും സംഘവും ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി തിരികെ കൊച്ചിയിലെത്തി ക്വാറന്റീനില്‍ കഴിയുകയാണ് പൃഥ്വിരാജ്.
പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:-
`` കോവിഡ് ടെസ്റ്റിന് സ്വമേധയാ വിധേയമാവുകയായിരുന്നു. ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആണെങ്കിലും ക്വാറന്റീന് പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമേ വീട്ടിലേക്ക് തിരികെ പോകൂ.സ്വസ്ഥമായിരിക്കൂ, സുരക്ഷിതരായിരിക്കൂ.'' തന്റെ ടെസ്റ്റ് റിസള്‍ട്ടു താരം ഫേസ്ബുക്കില്‍ പങ്കു വച്ചിട്ടുണ്ട്.
മെയ് 29നാണ് താരത്തിന്റെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് പൂര്‍ത്തിയായത്. ഫോര്‍ട്ടു കൊച്ചിയിലെ ഹോട്ടലിലായിരുന്നു താരത്തിന്റെ താമസം. അടുത്ത ഒരാഴ്ച ഹോം ക്വാറന്റീനില്‍ കഴിയുമെന്നായിരുന്നു താരം പറഞ്ഞിരുന്നു. എന്നാല്‍ ക്വാറന്റീന് ദിവസങ്ങള്‍ മറ്റൊരു സുരക്ഷിത കേന്ദ്രത്തില്‍ കഴിഞ്ഞതിനു ശേഷം വീട്ടിലേക്കു പോകുമെന്ന സൂചനകളാണ് താരം പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ നല്‍കുന്നത്.
ആട്ജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോര്‍ദ്ദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും കോവിഡുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രതിബന്ധങ്ങളെ തുടര്‍ന്ന് അവിടെ കുടുങ്ങുകയായിരുന്നു. ഏകദേസം രണ്ടര മാസം അവിടെ കഴിഞ്ഞതിനു ശേഷം മെയ് 22നാണ് സംഘം പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തിയത്. അതിനിടെ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ജോര്‍ദ്ദാനില്‍ ചിത്രീകരിച്ചിരുന്നു. ജോര്‍ദ്ദാനിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് സംഘം മടങ്ങിയത്.