തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 47 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ് 37 പേര് വിദേശങ്ങളില്‍ നിന്നെത്തിയവരും. 7 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയും രോഗം ബാധിച്ചു.
കാസര്‍കോട്- 12, കണ്ണൂര്‍-6, വയനാട്-2, കോഴിക്കോട്-10, മലപ്പുറം-8, പാലക്കാട്-7, തൃശ്ശൂര്‍-4, എറണാകുളം-2, കോട്ടയം-5, പത്തനംതിട്ട-14, ആലപ്പുഴ-8, കൊല്ലം-11, തിരുവനന്തപുരം--5 എന്നിങ്ങനെയാണ് ഇന്ന് രോഗം ബാധിച്ചവരുടെ കണക്ക്.
അതേസമയം സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങള് സ്ഥിരീകരിച്ചു പാലക്കാട് കടമ്ബഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷിയമ്മാള്‍, അബുദാബിയില്‍ നിന്ന് എത്തിയ മലപ്പുറം എടപ്പാള്‍ സ്വദേശി ഷബ്നാസ്, കൊല്ലം ജില്ലയിലെ കാവനാട് സേവ്യര്‍ എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്.