-->

Oceania

30 സെക്കന്‍ഡ് മാത്രമുള്ള ചലച്ചിത്രം; 'അറ്റന്‍ഷന്‍' ചരിത്രത്തിലേക്ക്

Published

on


ബ്രിസ്‌ബെയ്ന്‍: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞതും കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി നിര്‍മിക്കുന്നതുമായ ചലച്ചിത്രത്തിന്റെ ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് ബ്രിസ്‌ബെയ്‌നില്‍ നടന്നു. 30 രാജ്യങ്ങളിലെ അഭിനേതാക്കളേയും സാങ്കേതിക വിദഗ്ധരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

'അറ്റന്‍ഷന്‍' എന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം 30 സെക്കന്‍ഡ് മാത്രമാണ്. വലിയ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്റെ രചനയും നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്നത് സന്ദേശ ചലച്ചിത്ര രംഗത്തെ ശ്രദ്ധേയനായ ജോയ് കെ. മാത്യുവാണ്.

ചുരുങ്ങിയ സമയത്തില്‍ രണ്ട് മികച്ച സന്ദേശം പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തു കൊണ്ടാണ് ലോകത്തിലെ ഏറ്റവും ചെറിയ റിയലിസ്റ്റിക് ചിത്രം നിര്‍മിക്കാന്‍ ജോയ് ഒരുങ്ങുന്നത്.

തൃശൂര്‍ സ്വദേശിയും ചെന്നൈയില്‍ സംഗീത കോളജ് വിദ്യാര്‍ഥിയുമായ സഞ്ജയ് സുകുമാരനാണ് ചിത്രത്തിന്റെ പ്രമോഷന്‍ ഗാനവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ക്വീന്‍സ്ലാന്‍ഡിലെ ടാരമാലിന്‍ മൂവി സ്റ്റുഡിയോയില്‍ പ്രശസ്ത സൗണ്ട് എന്‍ജിനീയര്‍ അലന്‍ ലാഹേയുടെ നേതൃത്വത്തിലാണ് റെക്കോര്‍ഡിംഗ് പൂര്‍ത്തിയായത്.

പ്രശസ്ത അറബ്-ഇംഗ്ലീഷ് ഗായിക ഷിറിന്‍ മായിഡ്, ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെ ദേശീയ ഗാനങ്ങള്‍ ആലപിച്ച് ശ്രദ്ധേയരായ ആഗ്നസ് ജോയ്, തെരേസ ജോയ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

രണ്ട് തരത്തിലാണ് പ്രമോ ഗാനം പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്ന 30 രാജ്യങ്ങളില്‍ നിന്നുള്ളവരെ സിംഗിള്‍ പോസ്റ്ററില്‍ ഗ്രാഫിക്‌സ് ഉപയോഗിച്ച് ഉള്‍പ്പെടുത്തിയും പാട്ടിനൊപ്പം നടീനടന്മാര്‍ ചുവടുവച്ചും പ്രമോഗാനമെത്തും.

മനുഷ്യന്റെ നിലനില്‍പ്പിന് ആധാരമായ കരുതലിന്റെയും സഹാനുഭൂതിയുടേയും സ്‌നേഹത്തിന്റെയും പുത്തന്‍ഗാഥ രചിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ബ്രിസ്‌ബെയ്‌നില്‍ ടൂവോംഗ് കമ്യൂണിറ്റി മീറ്റിംഗ് പ്ലാസയില്‍ സംവിധായകന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഐക്യരാഷ്ട്ര സഭ അസോസിയേഷന്‍ ഓസ്‌ട്രേലിയ ക്വീന്‍സ്ലാന്‍ഡ് പ്രസിഡന്റ് ഡോ.ഡൊണല്‍ ഡേവിസും ബ്രിസ്‌ബെന്‍ മൂവി മേക്കേഴ്‌സ് പ്രസിഡന്റ് പീറ്റര്‍ വാട്ടര്‍മാനും ചേര്‍ന്ന് നിര്‍വഹിച്ചിരുന്നു.

ലോകത്തിലെ ആദ്യ മുഴുനീള ചലച്ചിത്ര വിസ്മയത്തിന് സാക്ഷ്യം വഹിച്ച ഓസ്‌ട്രേലിയയില്‍ നിന്നു തന്നെയാണ് ഏറ്റവും ചെറിയ ചലച്ചിത്രവും പൂര്‍ത്തിയാക്കുന്നത്. ഒന്നര വര്‍ഷമായി ചിത്രത്തിന്റെ ഒരുക്കങ്ങള്‍ നടക്കുകയായിരുന്നുവെന്ന് ചേര്‍ത്തല സ്വദേശിയായ സംവിധായകന്‍ പറഞ്ഞു.

മാര്‍ച്ച് ആദ്യവാരം ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് കോവിഡ് 19 പ്രതിസന്ധി തുടങ്ങിയത്. ലോക്ക്ഡൗണ്‍ കഴിയുമ്പോള്‍ ചിത്രീകരണം ആരംഭിക്കും. ഓസ്‌ട്രേലിയയിലെ പ്രമുഖ തീയറ്ററില്‍ സാഹിത്യ, ചലച്ചിത്ര, സംഗീത, രാഷ്ട്രീയ, പത്ര-ദൃശ്യ മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ചിത്രം റിലീസ് ചെയ്യും.

സന്ദേശ ചലച്ചിത്ര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജോയ് ചെറുതും വലുതുമായ 11 ഓളം ചിത്രങ്ങളും മൂന്ന് ഡോക്യുമെന്റികളും ഒട്ടേറെ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ചലച്ചിത്ര രംഗത്തെ സജീവ സാന്നിധ്യമായ സംവിധായകന്‍ ക്വീന്‍സ്ലാന്‍ഡ് സര്‍ക്കാരിന്റെയും ആര്‍എഡി എഫിന്റെയും ബനാന ഷെയര്‍ കൗണ്‍സിലിന്റെയും സഹായത്തോടെ ചലച്ചിത്രം നിര്‍മിക്കാന്‍ അവസരവും പുരസ്‌കാരവും ലഭിച്ച ആദ്യത്തെ ഇന്ത്യന്‍ സംവിധായകനാണ്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പെര്‍ത്തിലെ ആദ്യകാല മലയാളി പി.സി. എബ്രഹാം നിര്യാതനായി

ഓസ്‌ട്രേലിയന്‍ വോളിബോളില്‍ ടീമില്‍ മലയാളി സാന്നിധ്യം

കേരള ന്യൂസിന്റെ മാനേജിംഗ് എഡിറ്റര്‍ ജോര്‍ജ് തോമസിന്റെ സഹോദരന്‍ ജോര്‍ജ് സണ്ണി നിര്യാതനായി

മെല്‍ബണ്‍ സെന്റ് തോമസ് സീറോ-മലബാര്‍ രൂപതയുടെ അധികാരപരിധി വിപുലീകരിച്ചു

ഇന്ത്യയില്‍ നിന്നുമെത്തുന്ന പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ; ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും

ഫാ. വര്‍ഗീസ് വാവോലില്‍ന് സ്വീകരണം നല്കി

ജെയിംസ് പൊന്നെടുത്തുകല്ലേല്‍ നിര്യാതനായി

കോവിഡ് വ്യാപനം : ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്ട്രേലിയ

ഓസ്ട്രേലിയന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി സഹോദരങ്ങള്‍ പുതു ചരിത്രം കുറിച്ചു

രമേശ് നാരായണന് ഹൃദ്യമായ യാത്രയയപ്പ് ഒരുക്കി ടാസ്മാനിയന്‍ മലയാളികള്‍

കെവിന്‍ കരിയാട്ടിയുടെ പൊതുദര്‍ശനം വെള്ളിയാഴ്ച മാഡിംഗ്ടണ്‍ ഹോളി ഫാമിലി പള്ളിയില്‍

'ടുമോറോ' ചിത്രീകരണം തുടങ്ങി

പെസഹാ ത്രിദിന തിരുക്കര്‍മ്മങ്ങള്‍

വേള്‍ഡ് മദര്‍ വിഷന്‍ സാഹിത്യ മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇലക്ഷന്‍ പ്രചാരണത്തിനോടൊപ്പം ഓസ്‌ട്രേലിയ പെര്‍ത്തിലെ പ്രവാസി എല്‍ഡിഎഫ് പ്രവര്‍ത്തകരും

സോന്‍ടാ ഹൗസ് അഭയാര്‍ഥി അസോസിയേഷന്‍ ഭരണസമിതിയിലേക്ക് ബിജു ആന്റണിയെ തെരഞ്ഞെടുത്തു

മലയാളി നഴ്‌സ് ഓസ്‌ട്രേലിയയില്‍ നിര്യാതയായി

മേരിക്കുട്ടി നെല്ലിവിള മെല്‍ബണില്‍ നിര്യാതയായി

പെര്‍ത്ത് റോയല്‍ ചാന്പ്യന്‍സ് കപ്പ്: സതേണ്‍സ്പാര്‍ട്ടന്‍ ജേതാക്കളായി

ഓസ്‌ട്രേലിയയില്‍ നിര്യാതനായ ബേസില്‍ ബാബുവിന്റെ പൊതുദര്‍ശനം വ്യാഴാഴ്ച

റോയല്‍ വാരിയേഴ്‌സ് ക്രിക്കറ്റ് ക്ലബ് ഫൈനല്‍ ഞായറാഴ്ച

കരിങ്കുന്നം എന്റെ ഗ്രാമത്തിന് നവ സാരഥികള്‍,റോണി പച്ചിക്കര പ്രസിഡന്റ്

മെല്‍ബണ്‍ സീറോ മലബാര്‍ കത്തീഡ്രലില്‍ അല്‍ഫോന്‍സമ്മയുടെ തിരുനാള്‍ ഫെബ്രുവരി 7 ന്

തദ്ദേശ തെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് വിജയാഘോഷം ഓസ്‌ട്രേലിയയിലെ ബ്രിസ്ബനിലും

സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയില്‍ ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ ഡിസംബര്‍ 24 ന്

സെന്റ് തോമസ് അക്വീനാസ് ഇടവകയില്‍ ക്രിസ്മസ് കരോള്‍ സംഘടിപ്പിച്ചൂ

മെല്‍ബണ്‍ ഫെഡ് ലൈവ് സംഗീത മത്സരത്തില്‍ വിജയക്കൊടി പാറിച്ച് മലയാളി പെണ്‍കുട്ടി

ബിഷപ്പ് ബോസ്‌കോ പുത്തൂരിന്റെ സഹോദരി സിസ്റ്റര്‍ റോമുള പുത്തൂര്‍ നിര്യാതയായി

കാന്‍ബറയില്‍ കത്തോലിക്കാ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു

വിറ്റല്‍സി മലയാളി അസോസിയേഷന്‍ ചെയര്‍മാന്‍ സാന്റി ഫിലിപ്പിന്റെ സഹോദരന്‍ സിബി ഫിലിപ്പ് നിര്യാതനായി

View More