നടി പാർവതി തിരുവോത്ത് പങ്കുവച്ച ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലായിരിക്കുകയാണ്. കോളേജ് കാലഘട്ടത്തിലെ ഓർമയാണിത്. തിരുവനന്തപുരം ഓൾ സെയ്ന്റ് കോളേജിലെ ഡിഗ്രി കാലഘട്ടത്തിൽ സുഹൃത്തിനൊപ്പം ക്ലാസ് റൂമിൽ വച്ച് പകർത്തിയ ഒരു മനോഹര ചിത്രം.നേരത്തേ കുട്ടിക്കാലത്തെ ചിത്രങ്ങളും ആരാധകർക്കായി പാർവതി പങ്കുവച്ചിരുന്നു. കുട്ടിക്കാലത്ത് ക്യമറയെ ഭയപ്പെട്ടിരുന്ന പെൺകുട്ടിയായിരുന്നുവെന്നും ഒരുപാട് പരിശ്രമങ്ങൾക്ക് ശേഷമെടുത്ത ചിത്രമാണിതെന്നുമാണ് പാർവതി അതോടൊപ്പം കുറിച്ചത്. സഹോദരനൊപ്പമുള്ള മറ്റൊരു ചിത്രവും അവർ പങ്കുവെച്ചു.