അര്‍ധരാത്രിയില്‍ സ്ത്രീയുടെ നിലവിളി ശബ്ദം; അന്വേഷിണം ആരംഭിച്ചതായി അധികൃതര്‍
Published on 13 July, 2020
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തില്‍ സ്ത്രീയുടെ നിലവിളി ശബ്ദം കേള്‍ക്കുന്നതായി കൂട്ടിരിപ്പുകാരും രോഗികളും പരാതിപ്പെട്ടു. നിന്നും കുറച്ചു നാളുകളായി പറഞ്ഞു കേള്‍ക്കുന്നതാണ് സംഭവം. ചില ദിവസങ്ങളില്‍ പ്രത്യേകിച്ച് രാത്രിയില്‍ ഇത് കേള്‍ക്കുന്നതായി പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സുപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ അറിയിച്ചു.
രാത്രിയില്‍ പന്ത്രണ്ടിനും പന്ത്രണ്ടരക്കും ഇടയില്‍ ഗൈനക്കോളജി ഒ.പി. യില്‍ നിന്നുമാണ് സ്ത്രീയുടെതെന്ന് പറയുന്ന ശബ്ദം കേള്‍ക്കുന്നത്. ശബ്ദം കേള്‍ക്കുന്ന സമയം ഒന്നിലധികം പേര് ഒരേ സമയം കേള്‍ക്കുന്നതായും പറയുന്നു. എന്നാല്‍ പരിശോധിക്കുമ്പോള്‍ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നും പറയുന്നു.
ഞായറാഴ്ചയാണ് ഒടുവില്‍ സമാന സംഭവം ഉണ്ടായത്. വൈകിട്ട് ഒ.പി. പൂട്ടാന്‍ ചെന്ന സുരക്ഷാ ജീവനക്കാരിക്ക് പത്തു മിനിട്ട് ശ്രമിച്ചിട്ടും വാതില്‍ പൂട്ടാന്‍ സാധിച്ചില്ല . വളരെ ശ്രമപ്പെട്ടാണ് ഒരു വിധത്തില്‍ പൂട്ടിയത്. ഇനി മുതല്‍ ആ ഭാഗത്തേക്ക് പൂട്ടാന്‍ പോകില്ല എന്നും അതിനു സമീപത്തായുള്ള വിശ്രമമുറിയില്‍ രാത്രിയില്‍ പോകില്ല എന്നും ജീവനക്കാരി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല