Image

മുസ്ലീം സംഘടനയുടെ അവാര്‍ഡ് കത്തോലിക്കാ പുരോഹിതന്

Published on 01 June, 2012
മുസ്ലീം സംഘടനയുടെ അവാര്‍ഡ് കത്തോലിക്കാ പുരോഹിതന്
ജാവ : ഇന്തോനേഷ്യയിലെ രണ്ടാമത്തെ വലിയ മുസ്ലീം സംഘടനയായ ‘മുഹമ്മദീയ’ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കു വേണ്ടി ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡിന് ഒരു കത്തോലിക്കാ പുരോഹിതന്‍ അര്‍ഹനായി. കഴിഞ്ഞ 39 വര്‍ഷമായി ഇന്തോനേഷ്യയില്‍ സേവനമനുഷ്ഠിക്കുന്ന ഫാ.ചാള്‍സ് ബറോയാണ് മുഹമ്മദീയ സംഘടയുടെ മുന്‍ അധ്യക്ഷനും മാരിഫ് സാംസ്ക്കാരിക സംഘടനയുടെ സ്ഥാപകനുമായ അഹമ്മദ് സയഫി മാരിഫിന്‍റെ പേരിലുള്ള അവാര്‍ഡിന് അര്‍ഹനായത്.

അയര്‍ലണ്ട് സ്വദേശിയായ ഫാ.ചാള്‍സ് ബറോ 1973 മുതല്‍ ഇന്തോനേഷ്യയിലെ സിലാസാപ്പില്‍ പ്രേഷിത രംത്ത് ശുശ്രൂഷ ചെയ്യുകയാണ്. 1983ല്‍ ഇന്തോനേഷ്യന്‍ പൗരത്വം നേടിയ ഫാ.ചാള്‍സിന്‍റെ സേവന മേഖലകള്‍ ആതുര സേവനം, വിദ്യാഭ്യാസം, പ്രകൃതി സംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയാണ്. ജനങ്ങള്‍ക്കിടയില്‍ ഐക്യബോധം ദൃഢപ്പെടുത്തിയ ഫാ. ചാള്‍സിന്‍റെ മാതൃക മറ്റു മത നേതാക്കള്‍ക്ക് അനുകരണീയമാണെന്ന് പ്രാദേശിക മതാന്തര സംവാദ സമിതിയുടെ നേതാവ് മുഹമദ് തൗഫിക്ക് പ്രസ്താവിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക