മുന്‍ ഭര്‍ത്താവായ എം.എല്‍ വിജയ്യയെ നശിപ്പിച്ചതാരെന്ന ചോദിച്ച ആള്‍ക്ക് ചുട്ട മറുപടി നല്കി അമലാ പോള്‍. അമേരിക്കയില്‍ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തിയ മെറിന് എന്ന യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമലാ പോള്‍ പങ്കു വച്ച കുറിപ്പിനു താഴെയാണ് മുന്‍ ഭര്‍ത്താവായ എം.എല്‍ വിജയ്യുമായി ബന്ധപ്പെടുത്തി ചോദ്യമുയര്‍ന്നത്. ഗാര്‍ഹിക പീഡനത്തെ കുറിച്ചും വൈവാഹിക ജീവിതത്തില്‍ സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചായിരുന്നു പോസ്റ്റ്.
`സ്നേഹം കൊണ്ടല്ലേ' എന്ന പേരില്‍ ആളുകളെ ഉപദ്രവിക്കുന്നതിനെതിരേയായിരുന്നു അമലയുടെ പോസ്റ്റ്. അതിനെത#ിരായി മെറിനെ മോശമായി സ്ത്രീകളെ ചിത്രീകരിക്കുന്ന തരത്തിലുള്ള കമന്റുകളു#ുടെ സ്ക്രീന്‍ ഷോട്ടും താരം പങ്കു വച്ചിരുന്നു.
ഈ പോസ്റ്റിനുതാഴെയാണ് എം.എല്‍ വിജയെ നശിപ്പിച്ചത് ആരാണെന്നും അതിനെ എന്താണു വിളിക്കുന്നതെന്നുമുള്ള ചോദ്യം പ്രത്യക്ഷപ്പെട്ടത്. അതിനെ തന്നോട് തന്നെയുള്ള ഇഷ്ടമെന്നും ആത്മാഭിമാനമെന്നുമാണ് വിളിക്കുക എന്നാണ് അമല നല്കിയ മറുപടി.
2011 ല്‍ പുറത്തിറങ്ങിയ ദൈവത്തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അമലാ പോള്‍ സംവിധായകനായ എം.എല്‍ വിജയ്യുമായി അടുക്കുന്നത്. പിന്നീട് വിജൈയെ നായകനാക്കി എം.എല്‍ വിജയ് സംവിധാനം ചെയ്ത തലൈവയിലും നായിക അമലാ പോളായിരുന്നു. 2012 ജൂണ്‍ 12നായിരുന്നു ഇരുവരുടെയും വിവാഹം. പിന്നീട് ഒരു വര്‍ഷത്തെ വിവാഹ ജീവിത്തിനു ശേഷം ഇരുവരും വേര്‍പിരിഞ്ഞു.