മകള്‍ ഗൗരിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് നടി പ്രവീണ സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ഗൗരിയെ ചേര്‍ത്തു പിടിച്ചു നില്ക്കുന്ന ചിത്രവും പ്രവീണ പങ്കു വച്ചിട്ടുണ്ട്.
`പിറന്നാള്‍ ആശംസകള്‍. നിനക്ക് 19 വയസായെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിയുന്നില്ല. സമയം വളരെ വേഗം പറന്നു പോവുകയാണ്. ഈ സമയം ഇങ്ങനെ പോകാതെ നീയെന്നും എന്റെ കുഞ്ഞായിരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു പോവുകയാണ്.'' പ്രവീണ കുറിച്ചു.
പ്രവീണയുടെ ആരാധകരും സഹപ്രവര്ത്തകരുടക്കം നിരവധി പേരാണ് ഗൗരിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ബെംഗളുരുവില്‍ ബി.ബി.എക്ക് പഠിക്കുകയാണ് മകള്‍ ഗൗരി.
നേരത്തേ ഒരഭിമുഖത്തില്‍ മകള്‍ക്ക് അഭിനയ മോഹം നന്നായി ഉണ്ടെന്ന് പ്രവീണ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചെറുപ്പം മുതല്‍ ഗൗരി നൃത്തം പഠിക്കുന്നുണ്ടെന്നും കോളേജിലെ പരിപാടികളില്‍ പങ്കെടുക്കാറുണ്ടെന്നും അവസരം ഒത്തു വന്നാല്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്നും പ്രവീണ പറഞ്ഞിരുന്നു. അഭിനയത്തില്‍ സജീവമായ പ്രവീണ മലയാളത്തിലും തമിഴിലും നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. റിലീസിനി തയ്യാറെടുക്കുന്ന സുമേഷ് ആന്‍ഡ് രമേഷ് എന്ന സിനിമയിലെ ഉഷ എന്ന കഥാപാത്രത്തെയാണ് പ്രവീണ അവസാനം അവതരിപ്പിച്ചത്.