കെ എസ് ആർ ടി സി എ.സി. റോഡ് വഴിയുള്ള സർവീസ് ഭാഗികമായി നിർത്തി
കനത്ത മഴയെ തുടർന്ന് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൻറെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ കെ.എസ് . ആര്.ടി. സി ആലപ്പുഴ ഡിപ്പോയിൽ നിന്ന് എ സി റോഡ് വഴിയുള്ള സർവീസുകള്‍ ഭാഗികമായി നിർത്തി. നിലവിൽ മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷൻ വരെ ബസ് സർവീസ് നടത്തുന്നുണ്ട്. ചെറിയ ദൂരത്തിലേക്ക് ഇപ്പോഴും സർവീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്