കോഴിക്കോട് | കരിപ്പൂരിലുണ്ടായ വിമാനാപകടവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനം നടത്തിയ രണ്ട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്. കോഴിക്കോട് മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ ഡ്രൈവര്‍, ഫയര്മാന് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനു ശേഷം ഇരുവരും നിരീക്ഷണത്തിലായിരുന്നുവെന്നും സ്റ്റേഷനിലേക്ക് വന്നിട്ടില്ലെന്നും ഫയര്‍ ഫോഴ്സ് അധികൃതര്‍ പറഞ്ഞു. അതിനാല്‍ സ്റ്റേഷന് അടച്ചിടേണ്ട സാഹചര്യമില്ല.
രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ മലപ്പുറം ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെയുള്ള പോലീസുകാര്‍, രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത നാട്ടുകാര്‍ എന്നിവരടക്കം നിരവധി പേര് നിലവില്‍ നിരീക്ഷണത്തിലാണ്.