ബില്ല് കണ്ടാല്‍ തന്നെ ഷോക്കേല്‍ക്കുന്ന വൈദ്യൂതി ബില്ലിന്റെ വാര്‍ത്തകളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇത്രയും കാലം വലിയ ചര്‍ച്ചയായിരുന്നത്. പൂട്ടിയിട്ട വീടുകളില്‍ പോലും പതിനായിരങ്ങളുടെ ബില്ലുകള്‍ വന്ന അനുഭവസ്ഥരുമുണ്ട്. അതില്‍നിന്ന് വ്യത്യസ്തമായ ഒരു കഥയാണ് സംവിധായകന് രഞ്ജിത്ത് ശങ്കര്‍ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്.
വീട്ടില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതോടെ കറന്റ് ബില്ലിന്റെ കനത്ത ആഘാതത്തില്‍നിന്ന് മോചിതനായിരിക്കുകയാണ് സംവിധായകന്. ''14,000 രൂപയോളമാണ് ഇത്രയും കാലം ബില്ല് വന്ന് കൊണ്ടിരുന്നത്. അതിപ്പോള്‍ നൂറായി. ഒരു പരീക്ഷണം പോലെയാണ് സോളാര്‍ വച്ചു നോക്കിയത്. എന്നാല്‍ ഇത്രയും വിജയമാകുമെന്ന് കരുതിയില്ല''- രഞ്ജിത്ത് ശങ്കര്‍ പറയുന്നു.