ആലപ്പുഴ: പ്രിയപ്പെട്ട ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ വേർപാടിൽ അനുശോചിച്ച് ആലപ്പുഴയിലെ സംഗീത പ്രേമികൾ ശ്രദ്ധാഞ്ജലി അർപ്പിച്ചു.
സിഡാം, ഹാർമ്മണി മ്യൂസിക് ക്ലബ്, റോട്ടറി ക്ലബ് ഓഫ് ആലപ്പി ഗ്രേറ്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന അനുസ്മരണത്തിൽ ഹാർമ്മണി മ്യൂസിക് ക്ലബ് അംഗങ്ങൾ എസ്.പി. യുടെ ഗാനങ്ങളാലപിച്ചു. അഡ്വ.പ്രദീപ് കൂട്ടാല, ജോയി സാക്സ്, നസീർ സലാം, ഫിലിപ്പോസ് തത്തമ്പള്ളി, ജോമോൻ കണ്ണാട്ട് മഠം, സലിം ഹാർമണി, നസീർ പുന്നയ്ക്കൽ,രാജീവ് വാര്യർ,ഒ.എം.ഷെഫീക്ക്,ഫിലിപ്പ്, സലിംകുമാർ, പ്രസാദ് തുടങ്ങിയവർ അനുസ്മരണങ്ങൾ നടത്തി.