കുവൈറ്റ് സിറ്റി : കുവൈറ്റ് കിരീടാവകാശിയായി നിയമിതനായ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബയ്ക്ക് ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ആശംസകള്‍ നേര്‍ന്നു.
പുതിയ കിരീടാവകാശിക്ക് തന്റേയും ഇന്ത്യയുടെ ഓരോ ജനങ്ങളുടെയും അഭിനന്ദനം അര്‍പ്പിക്കുന്നുവെന്ന് അംബാസഡര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്ത്യയും, കുവൈറ്റും ചരിത്ര പരമായി വളരെ മികച്ച സൗഹൃദം പുലര്‍ത്തുന്ന രാജ്യങ്ങളാണ്. കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബയുടെയും കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബയുടെയും കീഴില്‍ ഇനിയും കൂടുതല്‍ സൗഹൃദ പരമായി ബന്ധം തുടര്‍ന്ന് പോകാന്‍ കഴിയുമെന്ന് തനിക്ക് ആത്മ വിശ്വാസമുണ്ടെന്നും സിബി ജോര്‍ജ് വ്യക്തമാക്കി.
അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബയുടെയും കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബയുടെയും ആരോഗ്യത്തിനും ക്ഷേമത്തിനുമായി എല്ലാവിധ ആശംസകള്‍ നേരുന്നുവെന്നും അംബാസഡര്‍ സിബി ജോര്‍ജ് ആശംസ സന്ദേശത്തില്‍ പറഞ്ഞു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍