തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയ കൊവിഡ് മുക്തയായി. ഹൈദരാബാദില്‍ ഷൂട്ടിംഗ് നടക്കുന്നതിനിടയിലാണ് താരത്തിനെ കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഒരാഴ്ച ആശുപത്രിയിലും പിന്നീട് സ്വന്തം ഫ്ളാറ്റിലുമായി തുടരുകയായിരുന്നു. ഇപ്പോള്‍ പതിനാല് ദിവസത്തെ ക്വാറന്റൈന് പൂര്‍ത്തിയാക്കിയ താരം വീട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ്. താന്‍ വീട്ടില്‍ തിരിച്ചെത്തിയ സന്തോഷം തമന്ന ആരാധകരുമായി പങ്കുവെച്ചു.
കുടുംബാംഗങ്ങള്‍ ചേര്‍ന്ന് വീട്ടില്‍ താരത്തെ സ്വീകരിക്കുന്ന വീഡിയോയാണ് ആരാധകരുമായി തമന്ന പങ്കുവെച്ചത്. കൊവിഡ് പോസിറ്റീവായതിനെ കുറിച്ചും താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. '' കഠിനമായ ഒരാഴ്ചയാണ് കടന്നു പോയത്. പക്ഷേ, താരതമ്യേന എനിക്ക് സുഖം തോന്നുന്നു. ലോകമെമ്പാടുമുള്ള നിരവധി ആളുകളെ വിഷമിപ്പിക്കുന്ന ഈ ആരോഗ്യ പ്രശ്നത്തില്‍ നിന്ന് ഞാന്‍ പൂര്‍ണമായി സുഖം പ്രാപിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ്. ഇനിയുള്ള ദിനങ്ങള്‍ സെല്‍ഫ് ഐസൊലേഷന്റെതാണ്'' - കൊവിഡ് പോസിറ്റീവ് ആയ സാഹചര്യത്തില്‍ തമന്ന കുറിച്ചു.