കുവൈറ്റ് സിറ്റി : പതിനാറാമത് കുവൈറ്റ് പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ അഞ്ചിന് നടക്കും. ഇതു സംബന്ധിച്ച തീരുമാനം മന്ത്രിസഭയുടേതാണ്. ഈ ആഴ്ച ചേരുന്ന പാര്‍ലമെന്റിന്റെ അവസാന സമ്മേളനത്തില്‍ അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹ് സഭയെ അഭിസംബോധന ചെയ്തു സംസാരിക്കുമെന്ന് താരിഖ് അല്‍ മുസറം അറിയിച്ചു.
1963 ല്‍ പാര്‍ലമെന്റ് സംവിധാനം ഏര്‍പ്പെടുത്തിയ ഗള്‍ഫ് മേഖലയിലെ ആദ്യ രാജ്യമാണ് കുവൈറ്റ്. നാലുവര്‍ഷമാണ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന 50 അംഗ പ്രതിനിധികളുടെ കാലാവധി.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍