തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപല്‍ സെക്രട്ടറി എം ശിവശങ്കരനെ എന്ഫോര്സ്മെന്റ്റ് ഡയറക്ടറേറ്റ് ബുധനാഴ്ച
കസ്റ്റഡിയില്‍ എടുത്തു. .അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളികളഞ്ഞതിനെ തുടര്‍ന്നാണ് നാടകീയമായ ഈ നീക്കം .അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞ ആയുര്‍വേദ ആശുപത്രിയില്‍ കടന്നു ചെന്നായിരുന്നു
കസ്റ്റഡിയില്‍ എടുത്തത്. .ഇതോടെ സ്വര്‍ണ്ണ ക്കടത്തു കേസിന്റെ രാഷ്ട്രീയ മാനങ്ങള്‍ വര്‍ദ്ധിച്ചു .മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെ പ്രതിക്കൂട്ടില്‍ ആക്കാം ഈ നീക്കം
തന്നെ രാഷ്ട്രീയമായി കുരുക്കിലാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നുവെന്ന വാദം കോടതി തള്ളി .
സ്വര്‍ണകടത്തില്‍ അറസ്റ്റില്‍ കഴിയുന്ന സ്വപ്ന സുരേഷുമായി നടത്തിയ വഴിവിട്ട ഇടപാടുകളാണ് ശിവശങ്കറിനെ കുടുക്കിയത്
സ്വപ്നയുമായുള്ള വാട്ട്സ്ആപ് സംഭാഷണങ്ങളും കണക്കില്‍ പെടാത്ത പണംസ്വപ്നയുടെ ലോക്കറില്‍ കണ്ടതും അന്വേഷണം ശിവ ശങ്കറില്‍ എത്തിക്കുകയായിരുന്നു .മുന്‍പ് നിരവധി തവണ ചോദ്യം ചെയ്യപ്പെട്ടിരുന്നു എങ്കിലും അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു .തെളിവുകള്‍ ഒന്നൊന്നായി എതിരായി വന്നത് വിനയായി .ചോദ്യം ചെയ്യലില്‍ ശിവശങ്കരന് രാഷ്ട്രീയ നേതൃത്വത്തിനെതിരെ വിരല്‍ ചൂണ്ടിയാല്‍ അത് സൃഷ്ടിക്കുന്ന കോളിളക്കം ചെറുതായിരിക്കില്ല