തിരുവനന്തപുരം: അഭയ കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയെ അറസ്റ്റിന് ശേഷം മെഡിക്കല്‍ പരിശോധന നടത്തിയപ്പോള്‍ സെഫി കന്യകയാണെന്ന് സ്ഥാപിക്കാന്‍ വേണ്ടി ഹൈമനോപ്ലാസ്റ്റിക് സര്‍ജറി നടത്തിയതായി കണ്ടെത്തിയെന്ന് ഡോക്ടര്‍ മൊഴി നല്‍കിയെന്ന് സി.ബി.ഐ അന്വേഷണ സംഘാംഗം. ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ പൊലീസ് സര്‍ജനായ ഡോ. പി. രമയും പ്രിന്‍സിപ്പല്‍ ഡോ. ലളിതാംബിക കരുണാകരനും തനിക്ക് മൊഴി നല്‍കിയതെന്ന് ചെന്നൈ യൂണിറ്റ് സി.ബി.ഐ ഡി.വൈ.എസ്.പി. ആയിരുന്ന എന്‍. സുരേന്ദ്രനാണ് സി.ബി.ഐ കോടതിയില്‍ മൊഴി നല്‍കിയത്. പ്രോസിക്യൂഷന് നാല്പത്തിമൂന്നാം സാക്ഷിയാണ് എന്‍. സുരേന്ദ്രന്.
അഭയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയെ മെഡിക്കല്‍ പരിശോധന നടത്തുവാന്‍ കസ്റ്റഡിയില്‍ വാങ്ങി കൊണ്ടുപോയത് സി.ബി.ഐ ഡി.വൈ.എസ്.പി. സുരേന്ദ്രന് ആയിരുന്നു എന്നും കോടതയില്‍ മൊഴി നല്കി. 2008 നവംബര്‍ 25ന് പരിശോധന നടത്തിയപ്പോഴാണ് കന്യാചര്‍മ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചത് കണ്ടെത്താന്‍ ഇടയായതെന്നും സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്കി. സി.ബി.ഐ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന ഡി.വൈ.എസ്.പി. ആയിരുന്ന സലിം, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബ്ദുള്‍ അസീസ് എന്നിവരെയും സി.ബി.ഐ കോടതിയില്‍ വിസ്തരിച്ചു.
2008 നവംബര്‍ 18നാണ് സി.ബി.ഐ പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. ഇതേ തുടര്‍ന്നാണ് മെഡിക്കല്‍ പരിശോധന നടത്തിയത്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇപ്പോള്‍ 28 വര്‍ഷം കഴിഞ്ഞു. ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നീ പ്രതികളാണ് ഇപ്പോള്‍ വിചാരണ നേരിടുന്നത്. പ്രോസിക്യൂഷന് സാക്ഷികളുടെ വിസ്താരം അന്തിമ ഘട്ടത്തിലേക്ക് എത്തി നില്‍ക്കുകയാണ്. അഭയ കേസിന്റെ വിചാരണ നാളെ തുടരും.
Catholic church spending unnecessary fund to protect their culprits now Sr Sephi artificially made her virginity.what a religious world
George V2020-10-29 01:27:52
മലമുകളിൽ വച്ച കുരിശിനു മുകളിൽ കുട്ടികൾ കയറി നിന്ന് സെൽഫി എടുത്തതിൽ ആർക്കും വിഷമം ഇല്ല. ഇരുപത്തെട്ടു വര്‍ഷം മുൻപൊരു ഭ്രാന്തി കന്യാസ്ത്രീ കോടാലികൊണ്ടു തന്റെ തലക്കടിച്ചു കിണറിൽ ചാടി ആത്മഹത്യ ചെയ്തതിനു ആ സമയത്തു അടുക്കളയിൽ വേദപാഠനത്തിൽ ഏർപ്പെട്ടിരുന്ന സിസ്റ്റർ സ്റ്റെഫി എന്ത് പിഴച്ചു. ഈ മലയാളി അടക്കം മാധ്യമങ്ങൾക്കു അവരെ വേട്ടയാടിയത് മതിയായില്ലേ?
Catholic2020-10-29 01:56:21
ക്രൈസ്തവ ശത്രുക്കൾ പല പേരിലുമുണ്ട് ജോർജെ. ലോകാവസാനം വരെ നമുക്ക് അഭയ കേസ് ചർച്ച ചെയ്താലോ. മറ്റു എല്ലാ കാര്യങ്ങളും അഭയ കേസുമായി താരതമ്യം ചെയ്യാം. ഞങ്ങൾ വിശ്വാസികളെ വെറുതെ വിടുക
ഹേ ! കാപട്യമേ2020-10-29 18:32:45
ജോസഫ് സാറിൻറ്റെ കൈകൾ വെട്ടിയിട്ടും ഒരുത്തൻ പോലും കാവൽ നില്ക്കാൻ വന്നില്ല. അവൻമ്മാർ ആണ് ഇന്ന് ഇത്തിരി കമ്പി, ഇത്തിരി സിമന്റ് ഇത്തിരി മണലും മെറ്റിലും കൊണ്ട് ഉണ്ടാക്കിയ കുരിശിനു കാവൽ നിൽക്കുന്നത്. ഹേ ! കാപട്യമേ നിൻെറ്റ് പേരല്ലേ മതം! -andrew
ഗണപതിക്ക് ആന തല പ്ലാസ്റ്റിക് സർജറി 2020-10-29 17:54:57
ദിവ്യാത്ഭുതങ്ങളുടെ ഒരു പരമ്പര തന്നെ മഹാഭാരതത്തിൽ കാണാം. അതിൽ ഒന്ന് വ്യാസന്റെ ജനനം ആണ്. കടത്തുകാരി യുവതി യോട് പരാശരൻ എന്ന മുനിക്ക് തോണിയിൽ വെച്ച് കാമം തോന്നി. പീഡിപ്പിച്ചു.തോണിയിൽ വെച്ച് തന്നെ ഗർഭം. പൂർണ്ണ ഗർഭം. പ്രസവം തോണി അക്കരെ എത്തുമ്പോഴേക്കും കുട്ടി യുവാവ് ആയി പൂർണ്ണ അറിവ് നേടി വേദ വ്യാസൻ ആയി മാതാപിതാക്കളെ വിട്ടുപോകുന്നു മുനിയുടെ അനുഗ്രഹത്താൽ കടത്തുകാരി വീണ്ടും കന്യക ആയിത്തീരുന്നു. പീഡന വീരനും അവിടെ നിന്ന് പോകുന്നു ഇതിഹാസ കാവ്യം ആയ മഹാഭാരതം ഇത്തരം ആഭാസ കഥകളാൽ സമൃദ്ധമാണ്. ഇതിൽ നിന്ന് അടിച്ചു മാറ്റിയതാണോ ആവോ പി ആത്മാവിന്റെകന്യാമറിയ പ്രവേശനം and പ്രസവ ശേഷം വീണ്ടും കന്യക. അങ്ങനെ വല്ലതും ആണോ ഇ കന്യ ചർമ്മം തുന്നി കൂട്ടൽ. ഗണപതിക്ക് ആന തല പ്ലാസ്റ്റിക് സർജറി നടത്തിയ നാട്ടിൽ ആണോ ഇത്തിരി കന്യ ചർമ്മം പിടിപ്പിക്കാൻ പ്രയാസം. അതും പത്തു കൈ ഉള്ള സരസ്വതിക്ക് ബ്ലവുസ് തുന്നിയ നാട്ടിൽ! - ചാണക്യൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല