ഡെമോക്രറ്റുകൾ 290 ഇലക്ടറൽ വോട്ടുകളുമായി മുന്നിലെന്ന് റിപ്പോർട്ട്. വിജയിക്കാൻ 270 വോട്ട് മതി. റിപ്പബ്ലിക്കന്മാർക്ക് ലഭിച്ചത് 163 വോട്ടുകളാണ്.
2020 ലെ രാഷ്ട്രീയ റിപ്പോർട്ടുകൾപ്രകാരമുള്ള വോട്ടിങ് നില ചുവടെ കൊടുക്കുന്നു:
ഡെമോക്രാറ്റുകളുടെ ശക്തികേന്ദ്രങ്ങളായ 14 സ്റ്റേറ്റുകളിൽ നിന്നായി 188 ഇലക്ടറൽ വോട്ടുകളാണ് ഡെമോക്രാറ്റിക് പാർട്ടിക്ക് ലഭിക്കുക - കാലിഫോർണിയ (55 ), കണക്ടികട്ട് (7),ഡെലവേർ (3), വാഷിംഗ്ടൺ ഡിസി (3), ഹവായ് ( 4), ഇല്ലിനോയി ( 20), മെയ്ൻ ഫസ്റ്റ് സിഡി(1), മസാച്യുസ്സറ്റ്സ് (11), മെരിലാൻഡ് (10), ന്യൂ ജേഴ്സി (14), ന്യൂയോർക് (29), ഒറിഗോൺ (7), റോഡ് ഐലൻഡ് (4), വേർമോണ്ട് (3), വാഷിംഗ്ടൺ(12).
ഈ സ്റ്റേറ്റുകളിൽ നിന്നും ചാഞ്ചാട്ടമുണ്ടായിരുന്ന സ്റ്റേറ്റുകളിൽ നിന്നുമെല്ലാം കൂടി 290 വോട്ടുകൾ ഡെമോക്രാറ്റിക് പാർട്ടിക്ക് ലഭിക്കുമ്പോൾ , എങ്ങോട്ടു മറിയുമെന്ന് ഉറപ്പില്ലാത്ത സ്റ്റേറ്റുകളിൽ നിന്നുള്ള വോട്ടുകളുടെ പിൻബലം ആവശ്യമായി വരില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഡെമോക്രറ്റുകൾക്ക് നേരിയ മുൻതൂക്കമുള്ള മൂന്ന് സ്റ്റേറ്റുകളിൽ നിന്ന് 24 വോട്ടുകളാണ് ലഭിച്ചത് : കൊളറാഡോ (9 ), മെയിൻ ( 2) , വിർജീനിയ (13).
ഡെമോക്രാറ്റിക് ചായ്വുള്ള 7 സ്റ്റേറ്റുകളിൽ നിന്ന് നേടിയത് 78 വോട്ടുകളാണ് : അരിസോണ (11), മിഷിഗൺ (16), മിനസോട്ട (10), നെബ്രാസ്ക സെക്കൻഡ് സിഡി (1), നെവാഡ (6), ന്യൂ ഹാംപ്ഷയ്ർ ( 4), പെൻസിൽവാനിയ (20), വിസ്കോൻസിൻ (10).
85 വോട്ടുകളാണ് അഞ്ച് ടോസ് അപ്പ് സ്റ്റേറ്റുകളിൽ നിന്നുള്ളത് : ഫ്ലോറിഡ ( 29), ജോർജിയ (16), അയോവ (6), മെയിൻ സെക്കന്റ് സിഡി (1) ,നോർത്ത് കരോലിന (15), ഒഹിയോ (18).
ശക്തികേന്ദ്രങ്ങളും ചായ്വുള്ള മണ്ഡലകളും നേരിയ മുൻതൂക്കമുള്ളവയും ചേർത്ത് 163 വോട്ടുകൾ മാത്രം ലഭിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിക്ക് ഊർജിതമായി പ്രവർത്തിക്കേണ്ടി വരും. ടോസ് അപ്പ് കോളത്തിൽ ആകെയുള്ള 85 ഇലക്ടറൽ വോട്ടുകളിൽ നൂറ് ശതമാനവും നേടുന്നതു കൂടാതെ ഡെമോക്രാറ്റിക് ചായ്വുള്ള മണ്ഡലങ്ങളിലെ 22 വോട്ടുകളും ആവശ്യമായി വരും.
റിപ്പബ്ലിക്കൻ പാർട്ടിക്ക് മേൽക്കൈ ഉള്ള 13 സ്റ്റേറ്റുകളിൽ നിന്നുള്ളത് 77 വോട്ടുകളാണ് : അലബാമ (9), അർകൻസ (6), ഐഡഹോ (4), കെന്റക്കി (8), ലൂസിയാന (8), മിസിസിപ്പി (6),നെബ്രാസ്ക (2), നെബ്രാസ്ക ഫസ്റ്റ് സിഡി (1), നെബ്രാസ്ക തേർഡ് സിഡി (1), നോർത്ത് ഡകോട്ട (3), ഒക്ലഹോമ (7), സൗത്ത് ഡകോട്ട (3), ടെന്നസി (11), വെസ്റ്റ് വിർജീനിയ (5), വ്യോമിംഗ് (3).
റിപ്പബ്ലിക്കൻ പാർട്ടിക്ക് നേരിയ മുൻതൂക്കമുള്ള 7 സ്റ്റേറ്റുകളിൽ 48 വോട്ടുകളുണ്ട് : അലാസ്ക (3), ഇൻഡിയാന (11), കൻസാസ് (6), മിസൂറി (10),മൊണ്ടാന (3), സൗത്ത് കരോലിന (9), യൂട്ടാ (6). റിപ്പബ്ലിക്കൻ ചായ്വുള്ള സ്റ്റേറ്റായ ടെക്സസിൽ 38 ഇലക്ടറൽ വോട്ടുകളാണുള്ളത്.
റിപ്പോർട്ട് പ്രകാരം, 48 സ്റ്റേറ്റുകളും ഡിസ്ട്രിക്ട് ഓഫ് കൊളംബിയയും വിജയിക്ക് എല്ലാ വോട്ടുകളും എന്ന രീതിയിൽ ഇലക്ട്റൽ കോളജ് വോട്ടുകൾ കൊടുക്കുന്നവരാണ്. മെയ്നും നെബ്രാസ്കയും രണ്ട് ഇലക്ടറൽ വോട്ടുകൾ സ്റ്റേറ്റിലെ വിജയിക്കും ഒരെണ്ണം ഡിസ്ട്രിക്ടിലെ വിജയിക്കുമാണ് നൽകുക.