വയസ്സൻ ആയില്ലേ, അതുകൊണ്ട് ആവാം ഒന്നിനും ഒരു രസം ഇല്ല. അങ്ങനെ നോം ഇ മലയാളി വായിക്കാം എന്ന് കരുതി. അങ്ങനെയാണ് പത്മൊസ് ദ്വീപിലേക്ക് നാടുകടത്തപ്പെട്ട റെവറണ്ടു ജോണിനെ കണ്ടത്, ഓ! വല്ലാത്ത ഒരു ഞണ്ട് തന്നെ ഇ ജോൺ . ഞാൻ ഒരു വേണ്ടാത്ത പ്രവർത്തി ചെയ്തു എന്ന് തോന്നി, വെളിപ്പാട് വായിച്ചു ഞാൻ ഞെട്ടി, അലറി, കൗപീനം ആകെ ഹാ! എന്ത് പറയേണ്ടു. ഓ! നോ!; ഇത് വായിച്ചാൽ തട്ടിപ്പോകും എന്ന് തോന്നി. അപ്പോൾ ആണ് ബുക്ക്ഷെൽഫിൽ ചാണക്യൻറ്റെ ഐതീഹ്യങ്ങൾ കണ്ടത്.
നല്ല ഒരു മൂഡ് ആവട്ടെ എന്ന് കരുതി അൽപ്പം പച്ചമരുന്ന്; ബീഡി ഇലയിൽ തോറുത്തു, കത്തിച്ചു വലിച്ചു, ഹാ എന്തുരസം. പച്ച ഗഞ്ചാവിൻ മണമുള്ള കാറ്റിൽ ലയിച്ചു,ചാണക്യൻറ്റെ ഐതീഹമാലയുടെ ഓലകെട്ട് അഴിച്ചു. അതിൽ ഒരു കഥ 'നാട് കടത്തപെട്ട വാത്സ്യായനൻ' എന്നതാണ്. ഇത് അദേഹഹത്തിൻറ്റെ ആൽമകഥ ആണ് എന്നാണ് നാടൻ നുണച്ചി തള്ളമാരുടെ ഇടയിലെ രഹസ്യം. ഇത് പൂർണ്ണമായും വെറും ഭാവനയാണ്. ചുമ്മാ! ചുമ്മാ! എന്ജോയ്. കഥ ഇങ്ങനെ:-
നാട്ടിലെ രാജാവ് കാമസൂത്രം വായിച്ചു കാണാതെ പഠിച്ചു, രാജാവ് അല്ലേ! ആരുണ്ട് ചോദിക്കാൻ. രാജ്യഭാരം താത്തുവെച്ചു രാജാവ് കാമസൂത്രത്തിൽ മുഴുകി. അങ്ങോടു പ്രയോഗിക്കുക അല്ലാതെ പിന്നെ!; രാജാവിൻറ്റെ ഭാര്യമാർ നാടുവിട്ടോടി, പിന്നെ വെപ്പാട്ടികളും ദാസികളും, നാട്ടിലെ കന്യകമാരും. അപ്പോൾ രാജാവ് ചൂട്ട് കത്തിച്ചു ഇരുട്ടത്ത് സവാരി തുടങ്ങി. പല വീടുകൾക്ക് മുന്നിലും കുത്തിക്കെടുത്തിയ ചൂട്ടുപാടുകൾ കണ്ട് ഭർത്താക്കൻമ്മാർ ഞെട്ടി, അപ്പോൾ ആണ് അയൽ രാജ്യത്തെ ശത്രു ആക്രമണം വരുന്നത്.
അമിതഭോഗംമൂലം വെയിലത്ത് കിടന്ന ചേമ്പിൻതാളുപോലെ തളർന്ന രാജാവ് യുദ്ധത്തിൽ തോറ്റു, അങ്ങേരെ ഒരു ചെറിയ ദ്വീപിലേക്ക് നാടുകടത്തി. പുതിയ ദ്വീപിൽ കണ്ട സസ്യ ലതാതികൾ, കിഴങ്ങുകൾ, പൂക്കൾ, കായ്കൾ ഒക്കെ അദ്ദേഹം പരീക്ഷിച്ചു. അദ്ദേഹത്തിന്റെ റിപ്പോർട്ട് ആണ് ഇത്. - ഇത് ശാസ്ത്രീയം അല്ല. ഉപയോഗിക്കുന്നവർ സ്വന്തം റിസ്ക്കിൽ പരീക്ഷിക്കുക. നിങ്ങൾക്ക് എന്ത് സംഭവിച്ചാലും ചാണക്യൻ ഉത്തരവാദി അല്ല.
മറ്റൊരു ഐതീഹം: കാമസൂത്രം വായിച്ചു നാട്ടിൽ ആകമാനം ജനസംഖ്യ വർദ്ധിച്ചു, തൻ നിമിത്തം ദാരിദ്ര്യവും. ജനങ്ങളുടെ പരാതി നിമിത്തം വാൽസ്യായനനെ രാജാവ് ഒരു ദ്വീപിലേക്ക് നാടുകടത്തി. അവിടെ കണ്ട പഴങ്ങളും കിഴങ്ങുകളും അദ്ദേഹം ഭക്ഷിച്ചു പരീക്ഷിച്ചു. അവയുടെ വിശദ വിവരം താഴെ കൊടുക്കുന്നു.
[ ഡിസ്ക്ലെയിമർ: * കാമസൂത്രത്തിൽ പറയുന്നതുപോലെ ചെയ്യുവാൻ ഇപ്പോളത്തെ പെണ്ണുങ്ങളുടെ അടുത്ത് ചെന്നാൽ കഴുത തൊഴിക്കുന്നതുപോലെ തൊഴി കിട്ടും; വീട്ടു വേലക്ക് നിൽക്കുന്ന തോഴിയുടെ അടുത്ത് ചെന്നാലും തൊഴി കിട്ടും; മാത്രമല്ല പൊടിമീശക്കാരി വനിത കമീഷൻറ്റെ മുന്നിൽ മുട്ട് അടിച്ചു നിൽക്കേണ്ടിവരും. കൂടാതെ സ്ത്രീ പീഡനത്തിന് പ്രതിയും ആവും. പണ്ടൊക്കെ ആരോ എഴുതിയ കിതാബുകൾ ശാസ്ത്രം ആണ് എന്ന് കരുതി അവയിൽ എഴുതിയിരിക്കുന്നത് പ്രവർത്തിച്ചാൽ ലോക്കപ്പിൽ എത്തും. 80 വയസ്സ് ആയാലും സ്ത്രീക്ക് നല്ല വികാരം ഉണ്ട് എന്നാണ് കാമശാസ്ത്രം പറയുന്നത്. ഞാൻ ഒന്നും റെക്കമെണ്ട് ചെയ്യുന്നില്ല, അത് നിങ്ങളുടെ ചോയിസ്. ഒരു എളിയ ഉപദേശം- ആദ്യം കിളവി പാമ്പർ കെട്ടിയിട്ടുണ്ടോ എന്ന് മൂക്കുകൊണ്ടു മനസ്സിൽ ആകുക, അടുത്ത് ചെല്ലുമ്പോൾ മച്ചിപശു തൊഴിക്കുന്നതുപോലെ തൊഴിച്ചാൽ.....അതല്ല കിളവിക്കു ഇക്കിളി തോന്നുന്നു എങ്കിൽ ....ശേഷം ഭാഗം ഭാവനയിൽ.
[*ലൈംഗിക ജീവിതം കൂടുതല്‍ സുന്ദരമാക്കണമെന്ന ചിന്തക്കു മനുഷ്യരാശിയുടെ ഉല്‍ഭവത്തോളം തന്നെ പഴക്കമുണ്ടാവും. സെക്സ് ഈസ് ഹെവൻ, സൊ എന്ജോയ്.]
വാത്സ്യായനൻ ദീപിൽ കണ്ട നാച്ചുറൽ വയാഗ്രകൾ :-
൧- സർഡോണിയ: ഒരു വള്ളിച്ചെടി, ഇതിൻറ്റെ ഇലകൾ ചവച്ചാൽ ടേക്ക് ഔട്ടിലെ ചൈനക്കാർ ചിരിക്കുന്നതുപോലെ എപ്പോഴും ചിരിക്കുന്നതുപോലെ തോന്നും. 'അയ്യോ! ചത്ത് കിത്തുകിടന്നാലും ചിരിച്ചുകൊണ്ട് കടക്കുന്നത് കണ്ടോ!' എന്ന് ഫ്യൂണറൽ ഹോമിൽ നിന്നും പ്രിയ ശത്രുവിനെ കാണാൻ പോയിട്ട് ഇറങ്ങി വരുമ്പോൾ നമ്മൾ പറയാറില്ലേ; കാരണം ഫ്യൂണറൽ ഹോമിലെ ബ്യുട്ടീഷൻ ഉഗ്രൻ മേക്കപ്പ് ആർട്ടിസ്റ്റ് ആണ്. ജീവിച്ചിരുന്നപ്പോൾ സ്ഥിരം മലബന്ധം ഉള്ളത് നിമിത്തം ചിരിക്കാത്തവൻ ആണെങ്കിലും ചത്ത് കഴിയുബോൾ ചിറിക്കു ചുറ്റും സർഡോണിയ നീര് ബ്യുട്ടീഷൻ കുത്തിവെക്കും, പിന്നെ ബനാന കണ്ട കുരങ്ങനെപ്പോലെ ചിരിച്ചുകൊണ്ടിരിക്കും. മൂക്കിൽ പഞ്ഞി കുത്തി കേറ്റുന്ന ബ്യുട്ടീഷൻ അല്ലി ഇവൻ. അതങ്ങു നമ്മുടെ കേരളത്തിലെ ഫാഷൻ. സർഡോണയുടെ മയിനർ ഡോസ്; ഉത്തേജനം വേണ്ട ഭാഗത്തു പുരട്ടിയാൽ ഏറെ നേരം ഇഫക്റ്റ് നിലനിൽക്കും. ഇതേക്കുറിച്ചു കൂടുതൽ അറിയേണ്ടവർ നമ്മുടെ ഹൂസ്റ്റൺ സരസമ്മയോടു ചോദിക്കുക.
൨- ഒതളങ്ങ: ഇത് കാണാൻ നല്ല രസം ഉള്ള ഫ്രൂട്ട് ആണ്. ഇതിന് സ്ത്രീയുടെ സ്തനങ്ങളോട് സാമ്യം ഉള്ളതുകൊണ്ട് ആവാം പണ്ടൊക്കെ സ്ത്രീകൾ ഇവ തിന്നുമായിരുന്നു. ഇപ്പോൾ പലതരം വിഷങ്ങൾ മാർക്കറ്റിൽ സുലഭം ആണ്. ഇത് തിന്നാൽ വെള്ളത്തിൽ പൊങ്ങിക്കിടക്കാം. ' ഒതളങ്ങ പോലെ എപ്പോഴും പൊങ്ങിക്കിടക്കും എന്ന് കേട്ടിട്ടില്ലേ!. രണ്ടു എണ്ണം അടിച്ചാൽ വെള്ളത്തിന്മേലെ നടക്കാം. ഇത് തിന്നിട്ടു ആണോ നമ്മുടെ യേശു വെള്ളത്തിന് മേലെ നടന്നത് എന്ന് വലിയ വേദ പണ്ഡിതൻമ്മാരോട് ചോദിക്കണം. നല്ല നാടൻ വാറ്റ് ചാരായം അടിച്ചാലും വെള്ളത്തിൽ നടക്കാം. അത് ഒരു ചാണക്യ രഹസ്യം.
൩- അശ്വഗന്ധ: അശ്വഗന്ധ എന്നറിയപ്പെടുന്ന അമുക്കുരം ഇന്ത്യന്‍ ജിന്‍സെങ് എന്നും വിളിക്കുന്നു. ഇത് പുരുഷ ബീജത്തിന്റെ അളവും ഗുണവും വര്‍ധിപ്പിക്കുമെന്നു ചിലർ വിശ്വസിക്കുന്നു. സ്ത്രീകളിലെ വെള്ളപോക്ക് പോലുള്ള രോഗങ്ങള്‍ക്കും ചികിത്സയായി അമുക്കുരം ഉപയോഗിക്കുന്നു. ഇത് കഴിച്ചാൽ
വിശർക്കുമ്പോൾ കുതിരയുടെ മണം ഉണ്ടാകും. എന്നാൽ ഓടി വിശർത്ത കുതിരയുടെ മണമുള്ള നിങ്ങൾ ഒരു സ്ത്രീയുടെ അടുത്ത് ചെന്നാൽ... സന്താന നിയന്ത്രണത്തിന് ആയിരിക്കും ഇത് ഉത്തമം. മഹാമേരുവിൽനിന്നുമാണ് അശ്വഗന്ധി ഇവിടെ എത്തിയത് എന്നാണ് ഐതീഹവും.
4 - വേപ്പെണ്ണ :- ശരീരത്തിലെ രോമം കളയുവാൻ ഉത്തമം. ഇത് പുരട്ടിയാൽ രോമം പൊഴിയും. ആരും അടുത്തുവരികയും ഇല്ല, ബലാൽസംഗം, അവിഹിത ഗർഭം ഇവയൊക്കെ കുറക്കുവാൻ ഉത്തമം.
5- ചൈനീസ് മഷ്റൂം: പാരമ്പര്യ ചൈനീസ് ചികിത്സയില്‍ മഷ്റൂം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. യുവാക്കളിലും മധ്യവയസ്കരിലും ടെസ്റ്റാസ്റ്റെറോണ്‍ ഉല്‍പ്പാദനം വര്‍ധിക്കാന്‍ ഇത് സഹായിക്കുന്നു. എന്നാൽ കിളവൻമ്മാർ മഷ്റൂം കഴിച്ചാൽ ഉദര ഗ്യാസ് വർദ്ധിക്കും. ശരീരക്ഷീണം കുറക്കുന്ന ഇവ രക്തത്തെയും ശുദ്ധീകരിക്കുന്നു. സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗികോത്തേജനമുണ്ടാക്കുന്ന ഇവക്ക് ലോകവിപണിയില്‍ വലിയ ഡിമാണ്ട് ഉണ്ട്. . ചൈനയിലെ പോപ്പുലേഷൻ വർധിക്കുവാനുള്ള കാരണങ്ങൾ ഇ വീരൻ കൂണുകൾ ആവാം. ഇത്തരം കൂണുകൾ ആണോ നമ്മുടെ ജോൺ തിന്നത്?. ഇവയിൽ പലതരം കറുത്ത മഷ്റൂമുകളും ഉണ്ട്. അവ ഇരുട്ടിൽ വളരുന്നവ ആണ്. ഇരുട്ടിൽ വളരുന്നവ ഒന്നും തിന്നരുതു എന്നുള്ള ഒരു ഐറിഷ് പഴംചൊല്ല് ഓർമ്മയിൽ വരുന്നു!
6 - നായ്ക്കുരണ: ഇവയുടെ നേർത്ത പൊടി ദേഹത്തു പറ്റിയാൽ ചെള്ള് ബാധിച്ച നായ് മാന്തുന്നതുപോലെ; നമ്മളും ചൊറിയും അത്രയേ ബന്ധം ഇവക്കു നായയോട് ഉള്ളു. പണ്ട് സ്കൂളുകളിൽ ചൂരൽ അടിയുടെ കാലത്തു; അടിയൻ സാറിൻറ്റെ മേശയിലും കസേരയിലും ഇവ വിതറുമായിരുന്നു. പരദൂഷണം പരത്തുന്നവർക്കു ഇത് കലക്കി കൊടുക്കാം. മലയാളികൾ പൊതുവെ ചൊറിയുന്നവർ ആയതു കൊണ്ടാണോ, ഇവ കേരളത്തിൽ വ്യാപകമായി കാണപ്പെടുന്നു. മികച്ച വാജീകരണ ഔഷധമാണിത്. ആയുര്‍വേദത്തില്‍ ഇതിനെ 'മര്‍ക്കടി, കുലക്ഷയ'- എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ലൈംഗികശേഷി വര്‍ധിപ്പിക്കുന്നതിനാല്‍ ഹെര്‍ബല്‍ വയാഗ്ര എന്നറിയപ്പെടുന്നു. ലോകത്തെ ഏറ്റവും മികച്ച ടെസ്റ്റാസ്റ്റെറോണ്‍ ബൂസ്റ്ററുകളില്‍ ഒന്നാണിത് എന്നാണ് വെപ്പ്. ഇവനെ ദേഹത്ത് പുരട്ടിയാൽ 'മർക്കട കുലക്ഷയ'- മർക്കടം = കുരങ്ങൻ, കുല ക്ഷയ = കുലത്തിന്റെ പെരുമാറ്റ രീതി. എന്ന് പറഞ്ഞാൽ; ഇവനെ ദേഹ മാസകലം പുരട്ടിയാൽ കുട്ടി കുരങ്ങനെപ്പോലെ തകിടം മറിയാം. അപ്പോൾ തൂണുംചാരി നിന്ന അയലത്തെ കുരങ്ങൻ നിൻറ്റെ കുരങ്ങത്തിയെ ബൈക്കിനു പുറകിൽ ഇരുത്തി സിനിമക്ക് കൊണ്ടുപോകും. അപ്പോൾ കുട്ടിക്കരണം മറിയുന്ന നീ നായ് കുരക്കുന്നതുപോലെ കുരക്കുകയും നിലത്തു മാന്തുകയും ചെയ്യും. അതുകൊണ്ടാണ് ഇതിനെ നായിക്കുരണ എന്ന് വിളിക്കുന്നത്.
7 - മാക്ക: തെക്കേ അമേരിക്കയില്‍ 3000 വര്‍ഷത്തിലധികമായി കൃഷി ചെയ്യുന്ന ഒരു സസ്യമാണ് മാക്ക. സ്ത്രീ-പുരുഷ ലൈംഗിക അവയവങ്ങള്‍ക്ക് ഏറെ ഗുണകരമാണ് ഇവയുടെ ഉപയോഗം. മാക്കയുടെ വേര് ഉണക്കിപ്പൊടിച്ചാണ് ഉപയോഗിക്കുന്നത്. ഇവ കഴിച്ചാൽ ചില ശരീരഭാഗങ്ങൾ വീർത്തുവരും, ഏതുഭാഗം വീർക്കും എന്ന് ഗാരണ്ടി ഇല്ല. മാക്ക ലെംഗികതൃഷ്ണയും ശേഷിയും വര്‍ധിപ്പിക്കുന്നതായി ഇവർ കരുതുന്നു. കപ്പളങ്ങ തിന്നാലും ഇതേ ഗുണങ്ങൾ ഉണ്ടാവും എന്ന് അവർ കരുതുന്നു, അതിനാൽ സ്ത്രീകൾക്ക് കൊളളാം; പുരുഷന് വീണോ ഇ കപ്പളങ്ങ!.
8 - ജിന്‍സെങ്: ചൈനീസ് ഔഷധ സസ്യമായ ജിന്‍സെങ് ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ ഉത്തമമാണ്. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ ഗുണം ചെയ്യുന്ന ഇത് ലൈംഗികതൃഷ്ണയും ശേഷിയും പ്രത്യുല്‍പ്പാദന കഴിവും വര്‍ധിപ്പിക്കുന്നു. സാധാരണ ഗതിയില്‍ ചവച്ചാണ് കഴിക്കാറെങ്കിലും ചായയായും കഴിക്കാം. ഇവയുടെ കിഴങ്ങുകൾ ചിലതു മനുഷ രൂപം ഉള്ളവ ആയതു ആവാം ഇത്തരം തെളിവ് ഇല്ലാത്ത വിശ്വസത്തിനു കാരണം.
{ബൈബിളിലെ ഉല്പത്തിയിൽ പറയുന്ന 'ദൂദായി പഴം ജിന്‍സെങ് ആവാം. ആയുർവേദ വയാഗ്ര എന്ന് തോന്നുന്ന ഇവനെ കഴിച്ച രൂബേൻ അപ്പൻറ്റെ വെപ്പാട്ടിയുടെ കൂടെ ....-{ഉൽപ്പത്തി 30}:- ബാക്കി കഥ നിങ്ങൾ വായിക്കുക. യാക്കോബിൻറ്റെ ഇഷ്ടഭാര്യ റാഹേൽ മച്ചിയായിരുന്നു. ദൂദായി പഴം കഴിച്ച റാഹേൽ ൨ മക്കളെ പ്രസവിച്ചു. ബൈബിളിലെ കഥകൾ പലതും ഉൽപ്രേക്ഷ അലങ്കാരം ആണ്. ഇസ്രായേല്യരെ പരിഹസിക്കാൻ വേണ്ടി എഴുതിയ പുരോഹിത സാഹിത്യമാണ് ഇത്. ദൂദായി പഴം തിന്നവരുടെ വിനകൾ നോക്കുക. പ്രസവം നിന്നുപോയ ലേയ വീണ്ടും പ്രസവിച്ചു. മച്ചി എന്നുകരുതിയ റാഹേൽ 2 മക്കളെ പ്രസവിച്ചു. വയലിൽനിന്നും ദൂദായി പഴം കൊണ്ടുവന്ന മൂത്ത പുത്രൻ രൂബേൻ അപ്പൻ യാക്കോബിൻറ്റെ വെപ്പാട്ടി ബിൽഹയുടെ കൂടെ ശയിച്ചു. പുരാതന കാലംമുതൽ ദൂദായിപ്പഴത്തിനു മാന്ത്രിക ശക്തികൾ ഉണ്ടെന്നും, ഉൻമാദം, ഉത്തേജനം, ഉറക്കം, സംഭോഗം എന്നിവക്ക് ഉത്തമം എന്നും കരുതിയിരുന്നു. വയലിൽനിന്നും രൂബേൻ കൂട്ടികൊ ണ്ടുവന്നത് മറ്റൊരു പുരുഷനെ ആണ് എന്നും അയാൾ റാഹേലുമായി ശയിച്ചു എന്നും അതിൽനിന്നും ഉണ്ടായ യവുസേപ്പ് ജാര സന്തതിയാണ് അതിനാൽ യാക്കോബിൻറ്റെ മകൻ അല്ല എന്നാണ് മറഞ്ഞിരിക്കുന്ന പരിഹാസം. മോശ, യോശുവ, യവുസേപ്പ് -ഇവർ വടക്കൻ സാഹിത്യത്തിലെ ഹീറോകൾ ആണ്. ഇസ്റായേലിയരുടെ വടക്കൻ സാഹിത്യവും, യഹൂദ്യയുടെ തെക്കൻ സാഹിത്യവും; ബാബിലോണിൽനിന്നും തിരികെ എത്തിയ യെരുശലേം പുരോഹിതർ കൂട്ടികലർത്തി കുറേക്കൂടി ചേർത്ത് ഉണ്ടാക്കിയ പുരോഹിത സാഹിത്യമാണ് പഴയനിയമം. ഹൗവയെ പഴം തീറ്റിക്കുന്ന പാമ്പ്; പര പുരുഷൻ ആണ്. പണ്ടുമുതലേ പുരുഷ ലിംഗത്തിൻറ്റെ പ്രതീകം ആണ് പാമ്പ്. ഇത്തരം ഉൽപ്രേഷയിൽ എഴുതപെട്ട പരിഹാസമാണ് പഴയനിയമം.}
9- ആ വക്കാഡോ- അവയുടെ ഷേപ്പ് കണ്ടോ!. റാണിയുടെ ചെറിയ വൈൻ ഗ്ലാസ് അണിവൾ, സ്ത്രീപുരുഷ ലൈംഗികതക്ക് ഏറെ ഗുണം ചെയ്യുന്ന പഴമാണ് അവൊക്കാഡോ. ഇതിലെ വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ലൈംഗികാരോഗ്യത്തെ മൊത്തത്തില്‍ ഗുണകരമായി സ്വാധീനിക്കും. ആവക്കാഡോ സ്ത്രീകൾ കഴിച്ചാൽ കൂടുതൽ ഗർഭധാരണവും, പുരുഷൻ കഴിച്ചാൽ ശുക്ല വർദ്ധനയും ഉണ്ടാവും എന്ന് ചിലർ കരുതുന്നു. ലുലു മാർക്കറ്റിൽ ഇത് കൂട്ടി ഇട്ടിരിക്കുന്നത് കണ്ടു, ആരും വാങ്ങുന്നുമില്ല. ഏതായാലും കുറെയെണ്ണം ഞാൻ വാങ്ങി.
{ശക്തിയുള്ളവയെ ഭക്ഷിച്ചാൽ അവയുടെ ശക്തി ഭക്ഷിക്കുന്നവർക്ക് ലഭിക്കും എന്ന പ്രാചീന വിശ്വസം നിമിത്തമാണ് മനുഷർ 'ദൈവങ്ങളെ ' ഭക്ഷിക്കുവാനുള്ള കാരണം. ദൈവങ്ങളെ ഭക്ഷിക്കുന്ന 'കുർബാന' പ്രാചീനം എങ്കിലും ഇന്നും ക്രിസ്തുമത വിഭാഗങ്ങളിൽ ഉണ്ട്. നരഭോജനതിൻറ്റെ കാരണവും അനുകരണ മന്ത്രം ആണ്. മനുഷൻ സിംഹത്തെ ഭക്ഷിച്ചാൽ അവൻ സിംഹമായി മാറുന്നു എന്ന് തോമായുടെ സുവിശേഷത്തിലും കാണാം. ബീറ്റ്റൂട്ട് കഴിച്ചാൽ രക്തം വർദ്ധിക്കും, പാൽ കുടിച്ചാൽ വെളുക്കും എന്നിങ്ങനെ പോകുന്നു അനുകരണ മാജിക് ശാസ്ത്രം. അപ്പൂപ്പന് ഏത്തക്കയും അമ്മുമ്മക്ക് ഓമക്കയും എന്ന പഴംചൊല്ലിൽ പതിര് ഉണ്ടോ!}
10 - ആല്‍മണ്ട്: ആല്‍മണ്ടില്‍ അടങ്ങിയിട്ടുള്ള ഒമേഗ-3 ആണ് ഗുണം ചെയ്യുക. ഇവ കൂടുതൽ കഴിച്ചാൽ വളരെ ദൂഷ്യമാണ്. പിന്നെ തലയിൽ മുണ്ടിട്ടു മൂടി നടക്കേണ്ടിവരും.
11 -മാതള നാരങ്ങ : പ്രണയത്തിന്റെ ഭക്ഷണം എന്നറിയപ്പെടുന്ന മാതളനാരങ്ങ ടെസ്റ്റാസ്റ്റെറോണ്‍ ഉള്‍പ്പാദനം വര്‍ധിപ്പിക്കുന്നു. ഇത് സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗികതൃഷ്ണ വര്‍ധിപ്പിക്കും. കുരുവടക്കം കഴിക്കണം. അല്ലെങ്കില്‍ ജ്യൂസ് ആക്കി കുടിക്കണം. ഉത്തമ ഗീതത്തിൽ ; സ്ത്രീകളുടെ സ്തനം ആണ് മാതള നാരങ്ങ. പുരുഷ വ്യഷ്ണത്തോടും ഇതിനെ ഉപമിക്കുന്നു. ഉത്തമഗീതം 4 : 3 ...നിന്റെ മൂടുപടത്തിൻ ഉള്ളിൽ മാതളപ്പഴത്തിൻ ഖണ്ഡംപോലെ....5 -നിന്റെ സ്തനം രണ്ടും താമരെക്കിടയിൽ മേയുന്ന ഇരട്ട പിറന്ന രണ്ടു മാൻ കുട്ടികൾക്കു സമം.
12- ഓയ്സറ്റര്‍: സിങ്ക് ധാരാളമടങ്ങിയ ഓയ്സ്റ്റര്‍ വന്ധ്യത സാധ്യത കുറക്കാനും ബീജത്തിന്റെ അളവ് വര്‍ധിപ്പിക്കാനും കാരണമാവും. ലെംഗിക അവയവങ്ങളുടെ മികച്ച പ്രവര്‍ത്തനത്തിനു വേണ്ട അമിനോ ആസിഡുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. യോനിയോട് സാമ്യം ഉള്ളതുകൊണ്ടാണ് ഇവയുടെ പ്രിയം ഇന്നും തുടരുന്നത്. മാലിന്യങ്ങൾ ഉള്ള വെള്ളത്തിൽ വളരുന്ന ഇവയിൽ ബാക്ടീരിയ, മെർക്കുറി ഒക്കെ ഉണ്ട്.
ഇനി അൽപ്പം കാമ ശാസ്ത്രം:-
പഴവര്‍ഗങ്ങള്‍ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നത് ലിംഗോദ്ധാരണവുമായി ബന്ധപ്പെട്ട കുഴപ്പങ്ങള്‍ 14 ശതമാനം കുറച്ചതായി 2016ലെ പഠനം പറയുന്നു. ആപ്പിള്‍, സ്ട്രോബെറി, ബ്ലൂ ബെറി, ഇരുണ്ട മുന്തിരി എന്നിവ ലൈംഗികാരോഗ്യം മെച്ചപ്പെടുത്തും.
ലൈംഗികശേഷി കുറയ്ക്കാൻ കാരണമാകുന്ന ചില വസ്തുക്കൾ കൂടിയുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം-
കപ്യാർ ദേവസ്യ പറഞ്ഞത് :ഉന്നത വിദ്യഭ്യാസം ലഭിച്ചവരും സാമ്പത്തിക ശേഷിയുള്ളവരും മാനസിക സമ്മര്‍ദ്ദം കുറവുള്ളവരും മധ്യവയസിനു മുമ്പ് നല്ല ലൈംഗിക സംതൃപ്തി ലഭിച്ചവരുമാണ് ജീവിതത്തില്‍ സെക്സിനുള്ള പ്രാധാന്യത്തില്‍ ഊന്നുന്നവര്‍. 40കളില്‍ ലൈംഗിക സംതൃപ്തി അനുഭവിച്ച സ്ത്രീകള്‍ വയസാവുമ്പോഴും സെക്സിന് പ്രാധാന്യം നല്കുന്നു. ഇത് ദൃക്സാക്ഷിമൊഴി എന്നാണ് കപ്യാർ അവകാശപ്പെടുന്നത്.
മദ്യം, പുകവലി, മയക്കുമരുന്നുകൾ ഇവയൊക്കെ സെക്സ് ഡ്രൈവ് കുറക്കും.
ശേഷം ഭാഗങ്ങൾ മനക്കോട്ടയിൽ ......എന്ന് സ്വന്തം ചാണക്യൻ.