റിയാദ് : ഉപരിപഠനാര്‍ഥം നാട്ടിലേക്ക് പോകുന്ന കേളി കുടുംബവേദി ബദിയ യൂണിറ്റ് സെക്രട്ടറി ബിന്ദു മധുവിന്റെ മകന് എം.വിഷ്ണുവിന് കുടുംബവേദിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി.
കേളി ബദിയ ഏരിയ പരിധിയില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ കുടുംബവേദി ബദിയ യൂണിറ്റ് സെക്രട്ടറി ബിന്ദു മധു സ്വാഗതം പറഞ്ഞു. നൈസി റിയാസ് അധ്യക്ഷതയും കേളി ആക്ടിംഗ് പ്രസിഡന്റ് ചന്ദ്രന് തെരുവത്ത്, ബദിയ ബ്രാഞ്ച് കണ്‍വീനര്‍ അലി കക്കഞ്ചിറ, കുടുംബവേദി ബദിയ യൂണിറ്റ് ട്രഷറര്‍ ഹസ്ന ഷമീര്‍, അനിരുദ്ധന് എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. വിഷ്ണുവിനുള്ള ഉപഹാരം കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട് കൈമാറി. യാത്രയയപ്പിന് വിഷ്ണു നന്ദി പറഞ്ഞു.