-->

Gulf

സൗജന്യ സമ്മാന വാഗ്ദാനവുമായി യുക്മ കലണ്ടര്‍ വിതരണം പൂര്‍ത്തിയായി

Published

on



ലണ്ടന്‍: യുകെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ (യൂണിയന്‍ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസോസി?യഷന്‍സ്) പുറത്തിറക്കിയ 2021 ബഹുവര്‍ണ സൗജന്യ സ്‌പൈറല്‍ കലണ്ടര്‍ യുകെയുടെ വിവിധ കേന്ദ്രങ്ങളില്‍ വിതരണം പൂര്‍ത്തിയായി. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി, യുകെ മലയാളികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി യുക്മ നല്‍കിവരുന്ന കലണ്ടര്‍, ഈ വര്‍ഷവും യുകെ മലയാളികളുടെ സ്വീകരണമുറിക്ക് അലങ്കാരവും യുക്മയ്ക്ക് അഭിമാനവുമാകും.

2021ലെ എല്ലാ മാസങ്ങളിലും, യുക്മ കലണ്ടര്‍ ഉപയോഗിക്കുന്നവരില്‍നിന്നും ഓരോ ഭാഗ്യശാലികളെ കണ്ടെത്തുന്ന ആകര്‍ഷകമായ ഒരു സമ്മാനപദ്ധതി യു - ഫോച്യൂണ്‍ എന്ന പേരില്‍ തികച്ചും സൗജന്യമായി യുക്മ ഒരുക്കുന്നുണ്ട്. കലണ്ടറില്‍ എല്ലാ മാസത്തിന്റെയും തീയതികള്‍ക്കൊപ്പം നല്‍കിയിരിക്കുന്ന യുക്മ യു- ഫോര്‍ച്യൂണ്‍ ബാര്‍കോഡ് (ക്യൂ ആര്‍ കോഡ്) സ്മാര്‍ട്ട് ഫോണ്‍ കാമറയോ ബാര്‍കോഡ്‌സ് സ്‌കാന്‍ ആപ് ഉപയോഗിച്ചോ സ്‌കാന്‍ ചെയ്യുകയും നിങ്ങളുടെ പേഴ്‌സണല്‍ ഡീറ്റെയില്‍സ് എന്റര്‍ ചെയ്യുകയോ വഴിയാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാനാവുന്നത്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ യുക്മ ദേശീയ/റീജണല്‍ ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്.

ഈ വര്‍ഷം പതിനയ്യായിരം കലണ്ടറുകളാണ് വിതരണം ചെയ്യുന്നത്. യുകെയിലെയും കേരളത്തിലെയും വിശേഷ ദിവസങ്ങളും അവധി ദിവസങ്ങളും പ്രത്യേകമായി അടയാളപ്പെടുത്തിയിരിക്കുന്ന യുക്മ കലണ്ടര്‍, ജോലി ദിവസങ്ങള്‍ എഴുതിയിടാനും, അവധി ദിവസങ്ങളും ജന്മദിനങ്ങളും മറ്റും എഴുതി ഓര്‍മ്മ വയ്ക്കുവാനും, ഇയര്‍ പ്ലാനര്‍ ആയും ഉപയോഗിക്കാവുന്നതാണ്. മൊബൈല്‍ ഫോണുകള്‍ കലണ്ടറായി ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും, പരന്പരാഗത കലണ്ടറുകളുടെ മനോഹാരിതയും പ്രസക്തിയും ഒട്ടും നഷ്ട്ടപ്പെട്ടിട്ടില്ലെന്നത് യുക്മ കലണ്ടറുകളുടെ ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്ന ആവശ്യക്കാരുടെ എണ്ണത്തില്‍നിന്നും മനസിലാക്കുവാന്‍ സാധിക്കും.

ഇംഗ്ലണ്ടിലെ എല്ലാ കൗണ്ടികളിലെയും തെരഞ്ഞെടുക്കപ്പെട്ട കോണ്‍ടാക്ട് പോയിന്റുകളാണ് കലണ്ടര്‍ എത്തിച്ചിരിക്കുന്നത്. ഒപ്പം വെയ്ല്‍സ്, സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലും ജനുവരി അവസാനം തന്നെ യുക്മ കലണ്ടറുകള്‍ എത്തിച്ചു കഴിഞ്ഞതായി കലണ്ടറിന്റെ ചുമതലയുള്ള ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.

മുന്‍ വര്‍ഷങ്ങളില്‍ ജനുവരി ആദ്യവാരം തന്നെ വിതരണം പൂര്‍ത്തിയാകാറുണ്ടായിരുന്ന യുക്മ കലണ്ടര്‍ ഈ വര്‍ഷം കോവിഡ് ലോക്ക്ഡൗണ്‍ പശ്ചാത്തലത്തിലാണ് വിതരണത്തിന് കാലതാമസം നേരിട്ടതെന്നും, യുക്മ കലണ്ടര്‍ 2021 വാഗ്ദാനം ചെയ്യുന്ന സൗജന്യ ഐപാഡ് വിജയി ആകുവാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും യുക്്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് എന്നിവര്‍ അഭ്യര്‍ഥിച്ചു.

കലണ്ടര്‍ ആവശ്യമുള്ള ഇതര സംഘടനകളും വ്യക്തികളും കലണ്ടറിന്റെ ചുമതലയുള്ള ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ (07702862186), ജോയിന്റ് ട്രഷറര്‍ ടിറ്റോ തോമസ് (07723956930), ജോയിന്റ് സെക്രട്ടറി സെലീന സജീവ് (07507519459) എന്നിവരുമായി നേരിട്ടോ, യുക്മ റീജിയണല്‍ ഭാരവാഹികള്‍ മുഖേനയോ ബന്ധപ്പെടേണ്ടതാണ്

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇടതുപക്ഷ വിജയദിനം ആഘോഷമാക്കി സമീക്ഷ യുകെ

പ്രവാസികള്‍ക്കും വാക്‌സിന്‍ സ്വീകരിക്കാന്‍ അവസരം നല്‍കുക'

പരിശുദ്ധ അമ്മയോടുള്ള മേയ് മാസ വണക്കത്തില്‍ അമ്മയുടെ പ്രത്യേക മാധ്യസ്ഥം തേടി നാളെ രണ്ടാം ശനിയാഴ്ച്ച കണ്‍വന്‍ഷന്‍

യൂറോപ്യന്‍ യൂണിയന്‍ യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നു

മാതൃദീപം - ആല്‍ബം പ്രകാശനം ചെയ്തു

രാജു സ്റ്റീഫന്റെ ദേഹവിയോഗത്തില്‍ മനംനൊന്ത് ഗ്ലാസ്‌ഗോ മലയാളി സമൂഹം

റഹ്മെ, കോവിഡിനെതിരെ ജാഗരണ പ്രാര്‍ത്ഥനയുമായി ബ്രിട്ടനിലെ മലങ്കര കത്തോലിക്കാ സഭ

'മാതൃദീപം' മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ശനിയാഴ്ച പ്രകാശനം ചെയ്യും

കാര്‍മേല്‍ മാര്‍ത്തോമാ ചര്‍ച്ച് കൂദാശ മെയ് രണ്ടിന്‌

ഫാ. ബിജു പാറേക്കാട്ടിലിന് യാത്രയയപ്പു നല്‍കി

ജര്‍മനിയിലെ മലയാളി എന്‍ജിനീയര്‍ തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് മരിച്ചു

മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ കണിക്കൊന്ന പഠനോത്സവം നവ്യാനുഭവമായി

പോപ്പ് എമെറിറ്റസ് ബെനഡിക്ട് പതിനാറാമന് 94ാം പിറന്നാള്‍

2021 വേള്‍ഡ് പ്രസ് ഫോട്ടോഗ്രഫി അവാര്‍ഡ് ഡാനിഷ് പത്രപ്രവര്‍ത്തകന്

ജര്‍മ്മനിയില്‍ 50 വയസ് കഴിഞ്ഞവര്‍ ഒസിഐ കാര്‍ഡ് പുതുക്കേണ്ടതില്ല

വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ ഗ്ലോബല്‍ നേതൃത്വം

ഏകീകൃത കോവിഡ് പ്രതിരോധ നടപടികള്‍ക്ക് ജര്‍മന്‍ ക്യാബിനറ്റിന്റെ അംഗീകാരം

ടി. ഹരിദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ല സൗഹൃദവേദി

സൂരജ് താന്നിക്കലിന്റെ കവര്‍ സോങ്ങിന് ലെസ്ലി ലൂയിസിന്റെ ആശംസ

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത നസ്രാണി ചരിത്ര പഠന മത്സരങ്ങള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി 11

12 മുതല്‍ 15 വയസുവരെ പ്രായമുള്ളവരില്‍ ഫൈസര്‍ ബയോണ്‍ടെക് വാക്‌സിന്‍ നൂറുശതമാനം ഫലപ്രദം

ഒസിഐ കാര്‍ഡ് പുതുക്കല്‍ കാലാവധി 2021 ഡിസംബര്‍ 31 വരെ നീട്ടി

വത്തിക്കാനില്‍ ഓശാന തിരുനാള്‍ സ്മരണ പുതുക്കി

ഫിലോമിന ജോസാന്‍ ജര്‍മനിയില്‍ നിര്യാതയായി

യൂറോപ്പില്‍ പുതിയ വാക്‌സിന്‍ ഉല്‍പാദന കേന്ദ്രങ്ങള്‍ക്ക് അംഗീകാരം

ഓര്‍ത്തഡോക്‌സ് പീഡാനുഭവവാരം ജര്‍മനിയില്‍

സീറോ മലബാര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി സംഗമം 'പേള്‍ ഗാലാ' ഞായറാഴ്ച

യുഡിഎഫ് യൂറോപ്പ് ഇലക്ഷന്‍ പ്രചാരണ സമാപനം ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍

അക്രമവും തീവ്രവാദവും അവസാനിപ്പിക്കാന്‍ ആഹ്വാനവുമായി മാര്‍പാപ്പ

View More