-->

fomaa

ഫോമാ സണ്‍ഷൈന്‍ റീജിയന്റെ ഉല്‍ഘാടനം വര്‍ണ്ണഗംഭീരമായി റ്റാമ്പായില്‍ അരങ്ങേറി

വില്‍സന്‍ ഉഴത്തില്‍ - ഫോമാ ന്യൂസ് ടീം

Published

on

ഫോമാ സണ്‍ഷൈന്‍ റീജിയന്റെ ഔപചാരികമായ ഉല്‍ഘാടനം  കോവിഡ് പ്രോട്ടോക്കോളിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്  വര്‍ണ്ണഗംഭീരമായി റ്റാമ്പായിലെ ക്‌നാനായ തൊമ്മന്‍ സോഷ്യല്‍ ഹാളില്‍ വച്ചു ഫോമാ  പ്രസിഡന്റ്  അനിയന്‍ ജോര്‍ജും സണ്‍ഷൈന്‍ റീജിയന്‍ വൈസ്പ്രസിഡന്റ്  വില്‍സണ്‍ ഉഴത്തിലും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉല്‍ഘാടനം ചെയ്തു . ഫോമാ ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ഫോമാ ട്രഷറര്‍  തോമസ് ടി ഉമ്മന്‍ , ജോയിന്റ് ട്രഷറര്‍ ബിജു  തോണിക്കടവില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഫെബ്രുവരി 13 ന് വൈകിട്ട് 4 :45  നു ചെണ്ടമേളത്തിന്റെയും, നൂറില്‍പരം സ്ത്രീപുരുഷന്മാരുടെയും   അകമ്പടിയോടെ നേതാക്കന്മാരെ  ഹാളിലേക്ക് ആനയിച്ചു.

ആക്‌സ മെറിന്‍  സന്തോഷിന്റെ പ്രാര്‍ത്ഥന  ഗാനത്തോടെ ആര്‍ വി പി  വില്‍സണ്‍ ഉഴത്തിലിന്റെ അധ്യക്ഷതയില്‍ യോഗം ആരംഭിച്ചു. അമേരിക്കന്‍ ദേശീയഗാനം ഡാന ജോണും , ഇന്ത്യന്‍ ദേശീയഗാനം ദിവ്യ എഡ്വേര്‍ഡും  ഷീല ഷാജുവും  ചേര്‍ന്ന് ആലപിച്ചു.

സണ്‍ഷൈന്‍ റീജിയന്‍ ചെയര്‍മാന്‍  ശ്രീ. ജെയ്‌സണ്‍ സിറിയക് സ്വാഗതം ആശംസിച്ചു. അധ്യക്ഷന്‍  വില്‍സണ്‍ ഉഴത്തില്‍ ഫോമാ കേരളത്തിലുണ്ടായ പ്രളയത്തിലും കോവിഡ് കാലത്തും  നല്‍കിയ സ്തുത്യര്‍ഹമായ സേവനങ്ങളെ പ്രകീര്‍ത്തിക്കുകയും , റീജിയന്‍ നടത്താനിരിക്കുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും  വിശദീകരിച്ചു. യോഗത്തില്‍ ഫോമാ പ്രസിഡന്റ്  ശ്രീ. അനിയന്‍ ജോര്‍ജ്  ഫോമായുടെ പുതിയ ചാരിറ്റി പദ്ധതിയായ ഹെല്പിങ് ഹാന്‍ഡ്സിന്റെ  പ്രവര്‍ത്തനങ്ങളെപ്പറ്റിയും വിശദമായി സംസാരിച്ചു.

ഫോമാ ജനറല്‍ സെക്രട്ടറി  ടി . ഉണ്ണികൃഷ്ണന്‍ ഫോമയിലെ  യുവജന വിഭാഗം, വുമണ്‍സ് ഫോറം എന്നിവയുടെ  പ്രവര്‍ത്തനങ്ങളെപറ്റി വിശദീകരിച്ചു.

ഫോമാ ട്രഷറര്‍  തോമസ് ടി ഉമ്മന്‍ നഴ്‌സിംഗ് ഫോറം, സീനിയര്‍ ഫോറം എന്നിവയുടെ  ആവശ്യകതയെപ്പറ്റിയും പറഞ്ഞു.

ജോയിന്റ്  ട്രഷറര്‍  ബിജു തോണിക്കടവില്‍ ഗ്രാന്‍ഡ് കാനിയെന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും ഫോമാ  വഴി കിട്ടാവുന്ന സ്‌കോളര്‍ഷിപ്  പ്രോഗ്രാമിനെ കുറിച്ച് വിവരിച്ചു.

 
ഫോമാ നാഷണല്‍ കമ്മറ്റി മെമ്പറന്മാരായ ബിനൂപ് കുമാര്‍ , ബിജു ആന്റണി  എന്നിവര്‍ സണ്‍ഷൈന്‍ റീജിയന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എപ്പോഴും കൂടെയുണ്ടാകും എന്നു  പ്രസംഗത്തില്‍ പറഞ്ഞു.

സണ്‍ഷൈന്‍ റീജിയന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം ശ്രീമതി. അമ്മിണി ചെറിയാന്‍ ദീപം തെളിച്ചു സംസാരിച്ചു. മെമ്പേഴ്സ്  ജെയ്സണ്‍ സിറിയക്, റെജി  സെബാസ്റ്റ്യന്‍, ബിജു ലൂക്കോസ്  , ഷാന്റി വര്ഗീസ് , ടിറ്റോ ജോണ്‍ വിമന്‍സ് ഫോറം ശ്രീമതി സ്മിത നോബിള്‍ ദീപം തെളിച്ചുകൊണ്ട് സംസാരിച്ചു. മെമ്പേഴ്സ് സുനിത മേനോന്‍, ഷീലാ ഷാജു കള്‍ച്ചറല്‍ ഫോറം ശ്രീ ഹരി കുമാര്‍ ദീപം തെളിയിച്ചുകൊണ്ട് സംസാരിച്ചു .. ഏരിയ കോര്‍ഡിനേറ്റര്‍ ഷിബു ജോസഫ്ഉം സന്നിഹിതനായിരുന്നു.

അഗ്രികള്‍ച്ചര്‍ ഫോറം ശ്രീ ഷെന്‍സി മാണി ദീപം തെളിച്ചു കൊണ്ട് സംസാരിച്ചു .

ബിസിനസ് ഫോറം ജോസ് സെബാസ്റ്റ്യന്‍ , സുശീല്‍ നാലകത്തു എന്നിവരുടെ സാന്നിധ്യത്തില്‍ ശ്രീ സന്തോഷ് തോമസ് ദീപം തെളിയിച്ചുകൊണ്ട് സംസാരിച്ചു.

കൃഷിപാഠം ക്ലാസ് സീസണ്‍- 2  ഉത്ഘാടനം ബഹു സിറില്‍ ഡേവി അച്ചന്‍ നിര്‍വഹിച്ചു.

 ശ്രീ ജെയിംസ് ഇല്ലിക്കല്‍ ( ഫോമാ ഹെല്പിങ് ഹാന്‍ഡ്സ് സോണല്‍ കോഓര്‍ഡിനേറ്റര്‍), ശ്രീ ജോസ് സെബാസ്റ്റ്യന്‍ (റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് ) ശ്രീ സാബു  ലൂക്കോസ് തുടങ്ങിയവര്‍ പരിപാടിയുടെ സ്‌പോണ്‍സര്‍ന്മാരായിരുന്നു .

സണ്‍ഷൈന്‍ റീജിയണിലെ അംഗസംഘടനാ  പ്രസിഡന്റുമാരെയും,അസോസിയേഷനെ പ്രതിനിധീകരിച്ചു വന്നവരെയും ഫോമാ നേതൃത്വം പൂച്ചെണ്ടുകള്‍ നല്‍കി ആദരിച്ചു. എല്ലാ അസോസിയേഷന്‍ ഭാരവാഹികളും ഫോമായ്ക്കുള്ള  പിന്തുണ പ്രഖ്യാപിച്ചു കൊണ്ടു സംസാരിച്ചു.

ഫോമാ ജുഡീഷ്യല്‍ കൗണ്‍സില്‍ സെക്രട്ടറി സുനില്‍ വര്ഗീസ് , പൊളിറ്റിക്കല്‍ ഫോറം ചെയര്മാന് സജി കരിമ്പന്നൂര്‍, മുന്‍ നാഷണല്‍ കമ്മിറ്റി അംഗം നോയല്‍ മാത്യു, മലയാളത്തിനൊരു ഡോളര്‍ കമ്മിറ്റി ചെയര്മാന്  ജോമോന്‍ ആന്റണി  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

 
പൗലോസ് കുയിലാടനും, നിവിന്‍ ജോസും നേതൃത്വം  നല്‍കിയ ഫോമാ  നാടകമേളയുടെ മത്സരവിജയികള്‍ക്കുള്ള  ട്രോഫികളും, സ്‌പോണ്‍സേഴ്സിനുള്ള ഫലകങ്ങളും  നല്‍കി ആദരിച്ചു .

ശാലു ജോസഫ്, ഡോ. കാരന്‍ ചെറിയാന്‍ ജോസഫ് അഞ്ജലി ചെമ്പരത്തി ,ഡാന ജോണ്‍ , ജിജി ,നിവിന്‍ ജോസ്, ഹരികുമാര്‍ തുടങ്ങിയവര്‍ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു.

മികവുറ്റ കഴിവുകളോടെയും,അചഞ്ചലമായ ഭാഷാ ശൈലിയോടും കൂടി ശ്രീമതി ഷീല ഷാജുവിന്റെയും, ശ്രീമതി അഞ്ജന ഉണ്ണിക്കൃഷ്ണന്റെയും  എംസി  കൊണ്ട് മീറ്റിംഗിന് കൂടുതല്‍ കൊഴുപ്പേകി.

സണ്‍ഷൈന്‍  റീജിയന്റെ സെക്രട്ടറി  ശ്രീ .ബിജു ലൂക്കോസിന്റെ നന്ദി പ്രകടനത്തോടും അതിനു ശേഷം ഡിന്നറോടും കൂടി 8 മണിയോടുകൂടി മീറ്റിംഗ് പര്യവസാനിച്ചു.

Facebook Comments

Comments

  1. ടാമ്പൻ

    2021-02-25 23:22:13

    പരിപാടിയിൽ അടിയോടടി ആയിരുന്നെന്ന് ആണല്ലോ കേൾവി.

  2. Fomaan

    2021-02-25 19:31:15

    സാധാരണ വെറും 250 ഡോളറിന് കിട്ടുന്ന ഹാൾ 1000 ഡോളറിനു എടുത്തു ഒരു പരിപാടി നടത്തിയതിൽ തന്നെ ഒരു വെട്ടിപ്പ് കാണുന്നു. ഈ പരിപാടി നടന്നപ്പോൾ ആണല്ലോ ജുഡീഷ്യൽ എമാനും മുൻ നാഷണൽ കമ്മിറ്റി അംഗവും കൂടിയുള്ള മറ്റൊരു ഉന്തും തല്ലും നാടകം നടന്നത്. കുടുംബവുമായി എങ്ങനെ ഇവന്മാരുടെ പരിപാടിക്ക് പോകും

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമയും, അംഗ സംഘടനകളും, കോവിഡ് ബാധിതരെ സഹായിക്കാൻ കൈകോർക്കുന്നു

2022- 24-ല്‍ നടക്കുന്ന ഫോമ ദേശീയ കണ്‍വന്‍ഷന് ഫ്‌ളോറിഡ ഡിസ്‌നി വേള്‍ഡിലേക്ക് സ്വാഗതം

ഫോമ ന്യൂയോര്‍ക്ക് എംപയര്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം മെയ് 15-ന്

ഫോമാ നഴ്‌സിംഗ് ഫോറം ഉദ്ഘാടനവും എക്‌സലന്‍സ് അവാര്‍ഡ് പ്രഖ്യാപനവും ഇന്ന് രാവിലെ 11 മണിക്ക്

ഫോമാ നഴ്‌സിംഗ് ഫോറം ഉദ്ഘാടനവും, എക്സലൻസ് അവാർഡ് പ്രഖ്യാപനവും മെയ് 1 നു

ഫോമാ ഗ്രേറ്റ് ലേക്‌സ് റീജിയന്‍ വിസ്മയ സാന്ത്വനം

കോവിഡ് ബാധിതരെ സഹായിക്കാൻ ഫോമായോടൊപ്പം ആ​സ്​​റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​റും, ആ​സ്​​റ്റ​ര്‍ ഡി.​എം ഫൗണ്ടേഷനും

അന്തരിച്ച കലാകാരന്മാരുടെ വിധവകള്‍ക്ക് ഫോമാ മെട്രോ റീജിയന്‍ ഒരുലക്ഷം രൂപയുടെ സഹായം നല്‍കി

സിജില്‍ പാലയ്ക്കലോടിയെ ഫോമ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി സര്‍ഗം നോമിനേറ്റ് ചെയ്തു

തോമസ് ജോണിനും, പി.സി മാത്യുവിനും, കോശി തോമസിനും വിജയാശംസകളുമായി ഫോമാ

കോവിഡ് -റിലീഫ് ഇക്കണോമിക് പാക്കേജിനെ കുറിച്ച് ഫോമാ ബിസിനസ്സ് ഫോറം വെബ്ബിനാർ

ഫോമ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബിനു ജോസഫിനെ മാപ്പ് നോമിനേറ്റ് ചെയ്തു

അക്ഷര കേരളം : ഫോമാ ദ്വൈമാസികയ്ക്ക് പേരായി.

ഫോമാ നഴ്സിംഗ് സമിതിയുടെ പ്രഥമ എക്‌സലന്‍സ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

ഫോമാ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു

ജോസ് എബ്രഹാം 2022 ലെ ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.

ഫോമാ  ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം ഇന്ന്  വൈകിട്ട് 9 മണിക്ക്

ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ കേരള തെരെഞ്ഞെടുപ്പ് സംവാദം ഇന്ന് രാത്രി 8.30 ന്

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫോമയുടെ വിഷു ആശംസകൾ

ഫോമാ പാര്‍പ്പിട പദ്ധതിയ്ക്ക് പുതിയ സാരഥികള്‍. (സലിം : ഫോമാ ന്യൂസ് ടീം )

ബഹിരാകാശ പദ്ധതിക്ക് സ്വകാര്യ പങ്കാളിത്തവും വരും: ഡോ.എസ്.സോമനാഥ് ഫോമ മുഖാമുഖത്തിൽ

ഏപ്രില്‍ 10 നു ഫോമാ മുഖാമുഖം: വി.എസ്.എസ്.സി. ഡയറക്ടര്‍ എസ് .സോമനാഥ് പങ്കെടുക്കുന്നു

ഫോമാ ഹെല്പിങ് ഹാന്‍ഡും, 24 യു.എസ് .എയും കൈകോര്‍ത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കി

ആ​രോ​ഗ്യ രംഗത്ത് ​ഇന്ത്യക്കാർക്ക് ​അമേ​രി​ക്കയിൽ വലിയ അവസരങ്ങൾ: ​ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍

ഫോമ ഹെല്പിങ് ഹാന്‍ഡ്‌സ് ന്യൂയോര്‍ക്ക് മേഖല മെമ്പര്‍ഷിപ് ക്യാമ്പയിന്‍ സെനറ്റര്‍ കെവിന്‍ തോമസ് ഉദ്ഘാടനം ചെയ്തു

ഫോമാ നഴ്സിംഗ് ഫോറം: ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ക്ക് ഫോമയുടെ മറ്റൊരു സംരംഭം

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ വിമന്‍സ് ഫോറം വനിതാദിനവും ജീവകാരുണ്യ പ്രവര്‍ത്തനോദ്ഘാടനവും വര്‍ണോജലമായി

ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ മത്സരിക്കുന്നു

ഫോമയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ദ്വൈമാസികയിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു.

View More