ഇലക്ഷൻ പ്രചരണ സമയത്ത് ഇരു പാർട്ടികളും പല സഹായ പദ്ധതികളും വാഗ്ദാനങ്ങൾ നടത്തും. പ്രതിപക്ഷം അതിനെതിരായി പല പ്രചാരങ്ങളും നടത്തുന്നത് സ്വാഭാവികവും. ബൈഡൻ കയറിയാലുടനെ ടാക്സുകൾ കൂട്ടുമെന്ന് പൊതുവേ ഒരു ധാരണ പടർന്നിട്ടുമുണ്ട്. നേരെ മറിച്ചു് വോട്ട് ബാങ്കുകളിൽ ശ്രദ്ധയുള്ളപ്പോൾ, അമേരിക്കൻ പൗരനെ തത്ക്കാലം ഭാരപ്പെടുത്താതെ, വരുമാനം കുറവുള്ളവർക്കു ഏത് സാമ്പത്തിക സഹായങ്ങൾ നൽകിയാലും, കുറ്റം പറയാൻ പാടില്ല. പ്രത്യേകിച്ചും കുട്ടികളുള്ള കുടുംബങ്ങളെ കരുതുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രസിഡന്റ് ബൈഡന്റെ പദ്ധതി അഭിനന്ദനീയം തന്നെ.
കുട്ടികളുടെ നികുതി ക്രെഡിറ്റ് ഒരു കുട്ടിക്ക് 3,000 ഡോളറായി (ഇളയ കുട്ടികൾക്ക് 3,600 ഡോളർ) താൽക്കാലികമായി ഉയർത്താനും അതിൽ 50% ഐആർഎസ് പ്രതിമാസം നൽകാനുമുള്ള ബൈഡന്റെ പദ്ധതി സഭ ഇപ്പോൾ പാസാക്കി.
കഴിഞ്ഞ വർഷം വരെ 17 വയസ്സിന് താഴെയുള്ള ഒരു കുട്ടിക്ക് ചൈൽഡ് ടാക്സ് ക്രെഡിറ്റ് 2,000 ഡോളറാണ്. അതിന് കുട്ടി ആശ്രിതനാണെന്ന് അവകാശപ്പെടുന്ന ഒരു സോഷ്യൽ സെക്യൂരിറ്റി നമ്പർ ഉള്ളയാൾ ആയിരിക്കണം. യോഗ്യത നേടുന്നതിന്, കുട്ടി നിങ്ങളുമായി ബന്ധമുള്ളതും, കൂടാതെ വർഷത്തിൽ കുറഞ്ഞത് ആറുമാസമെങ്കിലും നിങ്ങളോടൊപ്പം താമസിക്കുന്നതുമായിരിക്കണം . നിങ്ങളുടെ ക്രമീകരിച്ച മൊത്ത വരുമാനം (എജിഐ) ഒരു സംയുക്ത റിട്ടേണിൽ 400,000 ഡോളറിനു മുകളിലാണെങ്കിലോ അല്ലെങ്കിൽ ഒറ്റ അല്ലെങ്കിൽ ഗാർഹിക വരുമാനത്തിൽ 200,000 ഡോളറിൽ കൂടുതലാണെങ്കിലോ ക്രെഡിറ്റ് ഇല്ലാതാകും. ചില താഴ്ന്ന വരുമാനക്കാർക്ക് ചൈൽഡ് ക്രെഡിറ്റിന്റെ $1,400 വരെ മടക്കിനൽകുന്നു, പക്ഷേ ഈ ആളുകൾ റീഫണ്ട് ലഭിക്കുന്നതിന് കുറഞ്ഞത് 2,500 ഡോളർ വരുമാനം നേടിയിരിക്കണം.
കൊറോണ വൈറസ് പകർച്ചവ്യാധിയെ നേരിടാനും സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നതിന് പ്രസിഡന്റ് ബൈഡന്റെ 1.9 ട്രില്യൺ ഡോളർ സ്റ്റിമുലസ് പാക്കേജ് തീരുമാനങ്ങൾ അതിവേഗത്തിലാണ് മുന്നേറുന്നത്. സഭയിലെ ഡെമോക്രാറ്റുകൾ സ്റ്റിമുലസ് പദ്ധതിക്കായി നിയമനിർമ്മാണം നടത്തി, ആ ബിൽ ഉഭയകക്ഷിസമ്മത അടിസ്ഥാനത്തിൽജനപ്രതിനിധിസഭ പാസാക്കി. പദ്ധതിയിലെ ഒരു വ്യവസ്ഥ, ഒരു വർഷത്തേക്ക്, കുട്ടികളുടെ നികുതി ക്രെഡിറ്റ് വിപുലീകരിക്കുകയും അത് പൂർണമായും തിരികെ ലഭിക്കുകയും ചെയ്യുമെന്നാണ്.
ഇതിനു പുറമേ നിർദ്ദേശം മിക്ക കുടുംബങ്ങൾക്കും ചൈൽഡ് ടാക്സ് ക്രെഡിറ്റ് 3,000 ഡോളർ അല്ലെങ്കിൽ 3,600 ഡോളറായി ഉയർത്തും, അതിൽ 50% മുൻകൂട്ടി ഐആർഎസ് നൽകുകയും ചെയ്യുമെന്നാണ് അറിയുന്നത്.
2021 ൽ പൂർണമായും റീഫണ്ട് ചെയ്യാവുന്ന ചൈൽഡ് ടാക്സ് ക്രെഡിറ്റ് ഏർപ്പെടുത്തുന്നതും 6 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് 3,000 ഡോളറായും 6 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രതിവർഷം 3,600 ഡോളറായും ഉയർത്തുന്ന ഒരു നിർദ്ദേശം അതിൽ ഉൾപ്പെടുന്നു.
കുട്ടികളുള്ള എല്ലാ കുടുംബങ്ങൾക്കും ഉയർന്ന കുട്ടികളുടെ ക്രെഡിറ്റ് ലഭിക്കില്ല. വർദ്ധിപ്പിച്ച നികുതിയിളവ് എജിഐകളിൽ സിംഗിൾ റിട്ടേണുകളിൽ 75,000 ഡോളർ, ഗാർഹിക വരുമാനത്തിൽ 112,500 ഡോളർ, ജോയിന്റ് റിട്ടേണുകളിൽ 150,000 ഡോളർ എന്നിങ്ങനെ ഉള്ളവർക്ക് പുതുക്കിയ നിരക്കിലുള്ള ക്രെഡിറ്റ് ലഭിക്കാൻ യോഗ്യതയുണ്ട്. ഉയർന്ന ക്രെഡിറ്റിനുള്ള യോഗ്യത നിർണ്ണയിക്കാൻ ഐആർഎസ് മുൻവർഷത്തെ നികുതി റിട്ടേണുകൾ പരിശോധിക്കും. 2020 റിട്ടേൺ ഇതുവരെ ഫയൽ ചെയ്തിട്ടില്ലെങ്കിൽ, 2019 റിട്ടേണുകളിലേക്ക് ഐആർഎസ് നോക്കും.
ഉയർന്ന ചൈൽഡ് ക്രെഡിറ്റിന് അർഹതയില്ലാത്ത കുടുംബങ്ങൾ ഒരു കുട്ടിക്ക് സ്ഥിരമായി 2,000 ഡോളർ ക്രെഡിറ്റ് കിട്ടും, അവരുടെ എജിഐ നിലവിലെ പരിധി സംയുക്ത വരുമാനത്തിൽ 400,000 ഡോളറിനും മറ്റ് റിട്ടേണുകളിൽ 200,000 ഡോളറിനും താഴെയാണെങ്കിൽ അവർക്കും 2,000 ഡോളർ ക്രെഡിറ്റ്ലഭിക്കും.(അവരേയും പിണക്കാതെ നിർത്തിയ നീക്കം ചിലപ്പോൾ ചർച്ചാവിഷയമായേക്കാം).
വലിയ അനിശ്ചിതത്വത്തിന്റെ ഒരു കാലഘട്ടത്തിൽ, നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ഒരുപാട്കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ചും കൊറോണയുടെ അതിഭീകരമായ ‘കാലിഫോർണിയൻ വകഭേദം’ മാരകമായി അമേരിക്കയിൽ ആഞ്ഞടിക്കുന്നു എന്ന അവസ്ഥയിൽഏത് സാമ്പത്തിക സഹായവും കൂടുതൽ സുരക്ഷിതത്വബോധം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
Jack Daniel
2021-03-02 03:19:43
കള്ളും ഡ്രഗ്ഗും കൂട്ടിക്കലർത്തി അടിച്ചിട്ട് ഇതുപോലത്തെ കമന്റ് എഴുതുന്നത് ശരിയല്ല കുട്ടിപ്പട്ടാളം . ഇത് ഒരു കുടിയൻ മറ്റൊരു കുടിയനോട് വാനാറുന്നു എന്ന് പറയുനനതുപോലെയാണ് .
കുട്ടിപ്പട്ടാളം
2021-03-02 03:03:01
സ്വന്തം മോനെ നന്നായി വളർത്താൻ കഴിയാഞ്ഞവനാണ്. കുട്ടികളെ ഓടിക്കോ. മോനെ ഹണ്ടറെ എങ്ങാനൂണ്ടു ലഹരിഉപയോഗം
കൂനൻ
2021-02-28 05:09:04
നാറ്റം പിടിച്ച ട്രംപിനെ ചുമന്ന തലയിൽ ബൈഡനെ കേറ്റി ഇരുത്തുന്നത് ശരിയല്ല കൂനൻ . ആ ഒർലാണ്ടോയിൽ പോയി ആറടി പൊക്കമുള്ള ട്രമ്പിന്റ സ്വർണ്ണ പ്രതിമ ഉരുട്ടി സെൽഫി എടുപ്പിക്കുന്നതിന് പകരം വെറുതെ ഈ മലയാളിയിൽ സമയം കളയാതെ
kunjumon
2021-02-28 00:02:03
Fake love to children. On the other side he supports pro choice and big abortion corporation with tax payers money.