കിഫ്ബിക്കെതിരെ ധനമന്ത്രി നിര്‍മല സീതാരാമന്. എന്തുതരം ബജറ്റാണ് കേരളത്തിലേത്..?. സംസ്ഥാനത്തെ എല്ലാ പദ്ധതി നിര്‍വഹണവും കൈകാര്യം ചെയ്യുന്നത് കിഫ്ബിയാണ്. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ചോദ്യം ചെയ്യപ്പെേടണ്ടതാണെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു.
ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതി ഇടതു സര്‍ക്കാര്‍ കേരളത്തിന് നഷ്ടമാക്കിയെന്ന് കേന്ദ്ര ധനമന്ത്രി ആരോപിച്ചു. ഇതിന് മുഖ്യമന്ത്രി മറുപടി പറയണം. കേരളം മൗലികവാദികളുടെ നാടായി മാറി. സി.പി.എമ്മും എസ്.ഡി.പി.ഐയുമായി രഹസ്യസഖ്യമുണ്ട്. രാഷ്ട്രീയ കൊലകള്‍ നാള്‍ക്കുനാള്‍ ഏറിവരികയാണെന്നും കോവിഡ് പ്രതിരോധത്തിലടക്കം സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും കെ.സുരേന്ദ്രന് നയിക്കുന്ന 'വിജയയാത്ര'യുടെ സ്വീകരണ പരിപാടിയില്‍ നിര്‍മല പറഞ്ഞു.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല